Top News

ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് എട്ട് മരണം

അമരാവതി: ആന്ധ്രയിലെ വിഴിയനഗരത്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. റായഗഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും പാലസ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്.[www.malabarflash.com]


ഓവര്‍ ഹെഡ് കേബിള്‍ പൊട്ടിയതിനാല്‍ നിര്‍ത്തിയിട്ട പാസഞ്ചര്‍ ട്രെയിനിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്‌സ്പ്രസ് ഇടിച്ചു കയറിയാണ് അപകടം.. പാസഞ്ചറിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. . സിഗ്‌നല്‍ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

Post a Comment

Previous Post Next Post