Top News

മുജീബ് മൊഗ്രാലിന്റെ സ്മരണക്കായി കെഎംസിസി രക്തദാന ക്യാമ്പ് നടത്തി

അബുദാബി: കെഎംസിസി നേതാവായിരുന്ന മുജീബ് മൊഗ്രാലിന്റെ സ്മരണാർത്ഥം അബുദാബി കെ. എം.സി.സി കാസറകോട് മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് ‌ സംഘടിപിച്ചു .മണ്ഡലം കമ്മിറ്റിയുടെ "ഫോക്കസ് 365" പ്രവർത്തന പദ്ധതിയുടെ ഭാഗമായി അബൂദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് കൊണ്ട് നടത്തിയ രക്തദാന ക്യംബിൽ നൂറോളം പേർ പങ്കെടുത്തു.[www.malabarflash.com]


പ്രസിഡണ്ട് അസീസ്‌ അറട്ടുകടവിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഷാനവാസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. സീനിയർ കെഎംസിസി നേതാക്കളായ പി കെ  അഹമ്മദ്, പൊവ്വൽ അബ്ദുൽ റഹ്‌മാൻ, ജില്ലാ ആക്ടിങ് സെക്രട്ടറി ഹനീഫ് മാങ്ങാട്, കെ കെ സുബൈർ കാഞ്ഞങ്ങാട്, സമീർ തായലങ്ങാടി, ഷമീം ബേക്കൽ, നൗഷാദ് മിഹ്റാജ് തുടങ്ങിയവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി അഷറഫ് ആദൂർ സ്വാഗതവും ട്രഷറർ ബദരുദ്ധീൻ ബെൽത്ത നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post