ആലപ്പുഴ: ആലപ്പുഴയില്‍ ഓൺലൈൻ തട്ടിപ്പിനിരയായി വനിത അസിസ്റ്റന്റ് പ്രൊഫസർ. തട്ടിപ്പിലൂടെ വൻ തുകയാണ് ഇവർക്ക് നഷ്ടമായത്. ഇടപ്പള്ളി അമൃത നഴ്സിംഗ് കോളേജ് അധ്യാപികയായ മഞ്ജു ബിനുവിൻ്റെ പണമാണ് തന്ത്രപരമായി ഡെബിറ്റ് കാര്‍ഡിന്‍റെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷം തട്ടിയെടുത്തത്. സംഭവത്തിൽ സൈബർ പോലീസില്‍ പരാതി നല്‍കി.[www.malabarflash.com]
കഴിഞ്ഞ മാസം 25ന് പാസ്പോർട്ടിലെ പേര് മാറ്റുന്നതിന് മഞ്ജു ബിനു ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരുന്നു. ഇതിന് ശേഷം കൊറിയർ ഓഫീസില്‍ നിന്ന് എന്ന വ്യാജേന കഴിഞ്ഞ രണ്ടിന് ഫോൺ വിളിയെത്തി. ഹിന്ദിയിലായിരുന്നു സംസാരമെന്ന് മഞ്ജു പറയുന്നു. പാസ്പോർട് അയക്കുന്നതിന് 10 രൂപ ആവശ്യപ്പെട്ടു. പണം അടയ്ക്കാൻ ഓൺലൈൻ ലിങ്കും നൽകി. ഇന്നലെ രാവിലെ എസ്ബിഐ മെയില്‍ബ്രാഞ്ചില്‍ നിന്നെന്ന പേരില്‍ ഫോണ്‍ വിളിയെത്തി. അക്കൗണ്ടിൽ നിന് 90,000 രൂപ പിന്‍വലിച്ചത് മഞ്ജു ആണോ എന്ന് ചോദിച്ചായിരുന്നു വിളി. അല്ലെന്ന് പറഞ്ഞതോടെ ഉടന്‍ പരാതി നല്‍കാൻ നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടതായി മനസ്സിലായത്. ബംഗ്ലൂരിവിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം മാറ്റിയിട്ടുള്ളത്. പിന്നീട് എടിഎം വഴി പണം പിൻവലിച്ചു എന്നാണറിഞ്ഞത്. -സംഭവത്തെക്കുറിച്ച് തട്ടിപ്പിനിരയായ എസ്ബി മഞ്ജു ബിനു പറയുന്നു.
ആദ്യ ഫോണ്‍ വിളി വന്നതിന് പിറ്റേന്ന് പുതിയ പാസ്പോർട്ട് പോസ്റ്റ് ഓഫീസ് വഴി മഞ്ജുവിന് ലഭിച്ചിരുന്നു. പാസ്പോർട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയ കാര്യം തട്ടിപ്പുകാർ എങ്ങിനെ അറിഞ്ഞു എന്നതും ദുരൂഹമാണ്. ഇപ്പോള്‍ സൈബർ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് മഞ്ജു.

0 Comments