ബെംഗളൂരു: ഹുളിമാവില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യുവതി അറസ്റ്റില്‍. ബെലഗാവി സ്വദേശി രേണുകയാണ് (രേഖ-34) അറസ്റ്റിലായത്. കൊല്ലപ്പെട്ട പാനൂര്‍ അണിയാരം സ്വദേശി ജാവേദിനൊപ്പം ഏതാനും ദിവസങ്ങളായി രേണുകയും ഹുളിമാവിലെ ഫ്‌ളാറ്റില്‍ താമസിച്ചുവരുകയായിരുന്നു.[www.malabarflash.com]
ചൊവ്വാഴ്ച ഉച്ചയോടെ ഇരുവരും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. വാക്തര്‍ക്കത്തിനിടയില്‍ രേണുക ജാവേദിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. പിന്നീട് രേണുകയാണ് ജാവേദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചെന്ന് പോലീസ് പറഞ്ഞു.
നഗരത്തില്‍ മൊബൈല്‍ഫോണ്‍ ടെക്നീഷ്യനായി ജോലിചെയ്തുവരുകയായിരുന്നു ജാവേദ്. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി യുവതിയുടെപേരില്‍ നേരത്തേയും കേസുകളുണ്ട്. ഹോട്ടലുകളില്‍ താമസിച്ചശേഷം പണം നല്‍കാതെ പോകുന്നത് ചോദ്യംചെയ്യുന്ന ജീവനക്കാരെ ആക്രമിച്ചതിനാണ് ഭൂരിഭാഗം കേസുകളും. മൈകോ ലേഔട്ട്, കോറമംഗല തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ രേണുകയുടെപേരില്‍ കേസുണ്ട്. യുവതിയുടെ മയക്കുമരുന്ന് ഇടപാടുകളും പോലീസ് പരിശോധിക്കുന്നു. ഹുളിമാവ് പോലീസാണ് കേസന്വേഷിക്കുന്നത്. ജാവേദിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.
0 Comments