NEWS UPDATE

6/recent/ticker-posts

അല്‍ ഹസ്സ ഒഐസിസി പ്രവാസോണം ശ്രദ്ധേയമായി

അല്‍ ഹസ്സ: ഒഐസിസി അല്‍ ഹസ്സ ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പ്രവാസോണം'23 ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. അല്‍ ഹസ്സയിലെ ഭൂരിപക്ഷം പ്രവാസി മലയാളികളെയും വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി.അല്‍ ഹസ്സയിലെ കലാപ്രതിഭകളവതരിപ്പിച്ച തിരുവാതിര ഉള്‍പ്പെടെയുള്ള നൃത്തനൃത്യങ്ങളും, ഗാന വിരുന്നും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച വിവിധയിനം കായിക മത്സരങ്ങള്‍ അരങ്ങേറി.[www.malabarflash.com]


ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ട്രോഫിക്ക് വേണ്ടിയുളള വടംവലി മത്സരങ്ങളില്‍ വനിതാ വിഭാഗത്തില്‍ അല്‍ ഹസ്സ സ്റ്റാര്‍സ് ഒന്നാം സ്ഥാനവും, ഹുസൈന്‍ അലി ഹോസ്പിറ്റല്‍ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പുരുഷ വിഭാഗത്തില്‍ അല്‍ ഹസ്സയിലെ പ്രമുഖ ഫുട്ബോള്‍, ക്രിക്കറ്റ് ക്ലബുകള്‍ പങ്കെടുത്തപ്പോള്‍ മത്സരങ്ങത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പിഫ് സി ടീം ഒന്നാം സ്ഥാനവും, ഹസ്സ ഒ ഐ സി സി ക്രിക്കറ്റ് ടീം രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ചെയര്‍മാന്‍ ഫൈസല്‍ വാച്ചാക്കല്‍ ട്രോഫികള്‍ കൈമാറി,

ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ആദരവ് 2023 ല്‍ അല്‍ ഹസ്സയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ പ്രസാദ് കരുണാഗപ്പള്ളിക്കുള്ള ഹസ ഒ ഐ സി സി യുടെ ഉപഹാരം അല്‍ ഹസ ഇന്ത്യന്‍ എംബസി വളണ്ടിയേര്‍സ് കോഡിനേറ്റര്‍ ഹനീഫ മൂവാറ്റുപുഴയുടെ സാന്നിദ്ധ്യത്തില്‍ ഫൈസല്‍ വാച്ചാക്കല്‍ പ്രസാദിന് കൈമാറി. ഹുഫൂഫ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ ഫത്തഹി ഖലഫ് അല്‍ കുദൈറിനുള്ള ബിസിനസ്സ് എക്സലന്‍സി പുരസ്‌കാരം ഹോട്ടല്‍ ചെഫ് ഹസന്‍ ഏറ്റുവാങ്ങി.

2022-2023 അദ്ധ്യായന വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. ബി എസ് സി ഗ്രാജ്വേഷന്‍ ഉന്നത മാര്‍ക്കോടെ വിജയിച്ച ജവഹര്‍ ബാലമഞ്ച് ഹസ ജനറല്‍ സെക്രട്ടറി കൂടിയായ അഫ്സാന അഷ്റഫിനുള്ള ഉപഹാരം ഒഐസിസി മീഡിയ കണ്‍വീനര്‍ ഉമര്‍ കോട്ടയില്‍ കൈമാറി. 10,12 ക്ളാസ്സുകളില്‍ ഉന്നത വിജയം നേടിയ അമ്മാര്‍ ബിന്‍ നാസര്‍ (12), വില്യം, അറീജ്, ഹസ്ന ,ഫാത്വിമസഹറ,ബാസിം ബിജു (10) എന്നീ കുട്ടികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ശാഫി കുദിര്‍, നവാസ് കൊല്ലം, അര്‍ശദ് ദേശമംഗലം, ഷമീര്‍ പനങ്ങാടന്‍, റഷീദ് വരവൂര്‍, ലിജു വര്‍ഗ്ഗീസ് എന്നിവര്‍ അവരുടെ രക്ഷിതാക്കള്‍ക്ക് കൈമാറി.

പഴം പ്രഥമന്‍ പായസ മത്സരത്തില്‍ ഫജ്റുദ്ദീന്‍, ഷൈല അനീസ്, ജസു്ല ഷമീം (ടിക് ടോക് പാത്തു) എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റും, സിറ്റി ഫ്ലവര്‍ ഹുഫൂഫും സ്പോന്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ ഒ ഐ സി സി വനിതാവേദി നേതാവ് സബീന അഷ്റഫ് കൈമാറി.

പരിപാടികളുടെ ഭാഗമായി സംസം മെഡിക്കല്‍ കോംപ്ലക്സ് സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

Post a Comment

0 Comments