NEWS UPDATE

6/recent/ticker-posts

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കോഴി; ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ പിടക്കോഴി

അഞ്ച് മുതല്‍ 10 വയസുവരെയാണ് സാധാരണ ഒരു കോഴിയുടെ ആയുസ്സ്. എന്നാല്‍ 21 വയസ്സ് പൂര്‍ത്തിയാക്കിയ കോഴിയെപ്പറ്റി കേട്ടിട്ടോ? ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കോഴിയെന്ന പദവി സ്വന്തമാക്കിയ പീനട്ട് എന്ന പിടക്കോഴിയാണ് കഥയിലെ താരം.[www.malabarflash.com]


21 -ാം വര്‍ഷത്തിലേക്ക് കടന്ന പീനട്ടിന്റെ പേര് ഗിന്നസ് ബുക്കിലും ഇടം പിടിച്ചുകഴിഞ്ഞു. യുഎസ്എയിലെ മിഷിഗണിലുള്ള ദമ്പതികളാണ് പീനട്ടിനെ വളര്‍ത്തുന്നത്. ഇവര്‍ക്ക് നിരവധി വളര്‍ത്തുമൃഗങ്ങളുമുണ്ട്. മാര്‍സി പാര്‍കര്‍ ഡാര്‍വിനാണ് പീനട്ടിന്റെ ഉടമ. തന്റെ കൈയ്യിലെ അദ്ഭുത പ്രതിഭാസമായ പീനട്ടിനെപ്പറ്റി ഇവര്‍ പറയുന്നതിങ്ങനെ;” സാധാരണ നിലയില്‍ ഒരു കോഴിയുടെ ശരാശരി ആയുസ്സ് 8 വര്‍ഷം വരെയാണ്. അതുവെച്ച് നോക്കുമ്പോള്‍ ഇതൊരു അദ്ഭുതമാണ്"

വളരെ ഊര്‍ജസ്വലമായി പെരുമാറുന്ന കോഴിയാണ് പീനട്ട്. രാവിലെ തന്നെ ബ്ലൂബെറി യോഗര്‍ട്ട് കിട്ടിയില്ലെങ്കില്‍ അവള്‍ ബഹളമുണ്ടാക്കിത്തുടങ്ങും,’ മാര്‍സി പറഞ്ഞു. ഫാമിലെ ആരോഗ്യമുള്ള കോഴിയാണ് പീനട്ടെന്നും മാര്‍സി കൂട്ടിച്ചേര്‍ത്തു. ആരോഗ്യകരമായ ജീവിതശൈലിയാണ് പീനട്ടിനെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ജനിക്കുന്ന സമയത്ത് ഇതായിരുന്നില്ല പീനട്ടിന്റെ അവസ്ഥയെന്നും മാര്‍സി പറഞ്ഞു. മുട്ട വിരിയുന്നതിന് മുമ്പ് തന്നെ പീനട്ടിന്റെ അമ്മ അതിനെ ഉപേക്ഷിച്ചു. ചീഞ്ഞ മുട്ടയാണെന്നാണ് താന്‍ ആദ്യം കരുതിയതെന്നും മാര്‍സി പറഞ്ഞു. മുട്ട കളയാന്‍ തുടങ്ങുമ്പോഴായിരുന്നു അതിനുള്ളില്‍ നിന്ന് ശബ്ദം കേട്ടത്.” ശേഷം ഞാന്‍ പതുക്കെ മുട്ടയുടെ തോല് പൊളിക്കാന്‍ തുടങ്ങി. അതിനുള്ളില്‍ പീനട്ടായിരുന്നു. എന്റെ കൈയ്യിലേക്കാണ് പീനട്ട് വീണത്,” എന്നും മാര്‍സി പറഞ്ഞു.

കൈയ്യില്‍ ജീവനോട കിട്ടിയയുടനെ പീനട്ടിനെ അതിന്റെ അമ്മയുടെ അടുത്തേക്ക് എത്തിച്ചു. എന്നാല്‍ തള്ളക്കോഴി പീനട്ടിനെ ഒഴിവാക്കിയിരുന്നു. അങ്ങനെയാണ് പീനട്ടിനെ വളര്‍ത്താന്‍ തീരുമാനിച്ചതെന്ന് മാര്‍സി പറഞ്ഞു.

പീനട്ടിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൂച്ചകളോടൊപ്പം കളിക്കുന്ന പീനട്ടിന്റെ വീഡിയോയാണ് വൈറലായത്. ഫാമുടസ്ഥരോടൊപ്പം പീനട്ട് കളിക്കുന്നതും വീഡിയോയിലുണ്ട്. 21 കാരിയായ പീനട്ട് ഇപ്പോഴും പൂച്ച, നായ്ക്കള്‍ എന്നിവരോടൊപ്പമാണ് കഴിയുന്നത്. പുറത്തേക്ക് പോകാന്‍ പീനട്ടിന് ഇഷ്ടമല്ല. വീടിനുള്ളിലേക്ക് എത്തുന്ന പീനട്ട് കുറേ സമയം ഇവിടെ ചെലവഴിക്കും. മാര്‍സിയോടൊപ്പം ടിവി കാണുകയും ചെയ്യും.

Post a Comment

0 Comments