Top News

മലപ്പുറത്ത് കാണാതായ യുവതിയുടെ മൃതദേഹം വീട്ടുവളപ്പിൽ; യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവും ബന്ധുക്കളും അടക്കം അഞ്ച് പേർ അറസ്റ്റിൽ

 

മലപ്പുറം: തുവ്വുരിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ കേസിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വീട്ടുടമസ്ഥനായ വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, അച്ഛൻ മുത്തു, സുഹൃത്ത് ഷിഹാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.[www.malabarflash.com]

പത്തു ദിവസം മുൻപ് കാണാതായ തുവ്വുർ സ്വദേശി സുജിതയുടേതാണ് മൃതദേഹമെന്ന സംശയവും ബലപ്പെടുകയാണ്. സുജിതയുടെ സുഹൃത്തും പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിലെ ജീവനക്കാരനുമാണ് വിഷ്ണു.

തുവ്വൂർ പഞ്ചായത്ത് ഓഫിസിനു സമീപം റെയിൽവേ പാളത്തിനടുത്തുള്ള വിഷ്ണുവിന്‍റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു.

പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യയാണ് സുജിത. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

പത്ത് ദിവസം മുമ്പ് കാണാതായ സുജിതയെ കണ്ടെത്താനുള്ള പൊലീസ് പോസ്റ്ററുകൾ അടക്കം വിഷ്ണു ഷെയർ ചെയ്യുകയും സുജിതയെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ നാട്ടുകാർക്കൊപ്പം മുൻപന്തിയിൽ ഉണ്ടായിരുന്നതായും സൂചനയുണ്ട്.

Post a Comment

Previous Post Next Post