Top News

ജില്ല കടന്ന് പ്രതികളുടെ പിന്നാലെ, അപ്രതീക്ഷിത ആക്രമണം; പതറിയില്ല, കുത്തേറ്റിട്ടും മൂന്ന് പേരെ കുടുക്കി പോലീസ്

ഇടുക്കി: മോഷണക്കേസിലെ പ്രതികളെ പിന്തുടർന്ന് എത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം. ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതികളെ പിടികൂടാൻ എത്തിയ ആലപ്പുഴ സ്വദേശികളായ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.[www.malabarflash.com] 

ആലപ്പുഴ കായംകളം സ്വദേശിയായ ദീപക് എന്ന പോലീസുകാരന് കഴുത്തിലും കയ്യിലും കുത്തേറ്റു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച പുലർച്ചെ സൂര്യനെല്ലിയിൽ വച്ചായിരുന്നു ആക്രമണം. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിന് നേര്‍ക്ക് പ്രതികള്‍ ആകമണം നടത്തുകയായിരുന്നു. ശക്തമായ ആക്രമണം മറികടന്ന് മൂന്നു പേരെ പോലീസ് പിടികൂടുകയും ചെയ്തു. ആലപ്പുഴ കായംകുളം സ്വദേശികളായ ഷെമീർ ബാബു, ഫിറോസ്, മുഹമ്മദ്, മുനീർ എന്നിവരാണ് പിടിയിലായത്.

ആലപ്പുഴ ജില്ലയിലെ കരിയിലകുളങ്ങര, കായംകുളം സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളാണ് പ്രതികൾക്കെതിരെ ഉള്ളത്. മൂന്നു പേർ കൂടി ഇനി പിടിയിലാകാൻ ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. മൂന്നാർ പോലീസെത്തി അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post