Top News

താനൂർ കസ്റ്റഡി മരണം: അന്വേഷണം സിബിഐയ്ക്ക് വിട്ടു

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു. വൈകാതെ തന്നെ സിബിഐ അന്വേഷണം ആരംഭിക്കും എന്നാണ് വിവരം.[www.malabarflash.com] 

താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. താനൂര്‍ കസ്റ്റഡി മരണത്തില്‍ തുടക്കം മുതല്‍ തന്നെ വാര്‍ത്തകള്‍ പുറത്ത് കൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു.

ക്രൈം ബ്രാഞ്ച് ഉള്‍പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പ്രതികരിച്ചിരുന്നു. തുടക്കം മുതല്‍ പോലീസ് സ്വീകരിച്ച ഒളിച്ചുകളിയായിരുന്നു ഇതിന് കാരണം. ഈ ആശങ്ക മുന്‍നിര്‍ത്തിയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. 

ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയായിരുന്നു താനൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ വെച്ച് താമിര്‍ ജിഫ്രി മരിച്ചത്. 

Post a Comment

Previous Post Next Post