Top News

കാര്‍ മറിഞ്ഞ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു; പോലീസ് പിന്തുടർന്നതാണ് അപകടകാരണമെന്ന് ആരോപണം

കുമ്പള: കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. അംഗഡിമുഗർ ഗവ. ഹയർ സെകൻഡറി സ്‌കൂൾ പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥിയുമായ ഫർഹാസ്‌ (17) ആണ് മംഗളൂരുവിലെ ആശുപത്രിയിൽ വെച്ച് മരിച്ചത്.[www.malabarflash.com]


ഇക്കഴിഞ്ഞ വെള്ളിയാഴ്ച കളത്തൂർ പള്ളത്ത് വെച്ചാണ് ഫർഹാസും മൂന്ന് സഹപാഠികളും സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞത്. കാറിന്റെ ഒരു വശത്തിരുന്ന ഫറാസിന് വീഴ്ചയിൽ നട്ടെല്ലിനാണ് പരിക്കേറ്റത്. 

വെള്ളിയാഴ്ച സ്കൂൾ ഓണാവധിക്കായി അടയ്ക്കുക്കുന്നതിനാൽ ഓണാഘോഷ പരിപാടി നടന്നിരുന്നു. അംഗഡിമൊഗറിൽനിന്ന് കട്ടത്തടുക്ക വരെ പോലീസ് വിദ്യാർഥികൾ സഞ്ചരിച്ച കാറിനെ പിന്തുടർന്നതാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ, വിദ്യാർഥികളുടെ അപകടകരമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

കുമ്പള പേരാൽ കണ്ണൂർ കുന്നിൽ ഹൗസിലെ പരേതനായ അബ്ദുല്ല - സഫിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സാബിർ, ഫയാസ്, ഫൈസി, ഫൈനാസ്.

Post a Comment

Previous Post Next Post