മഞ്ചേശ്വരം: ഖാസി സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽബുഖാരി തങ്ങൾ മള്ഹർ കേന്ദ്രീകരിച്ച് തുടങ്ങി വെച്ച ജ്ഞാന വിപ്ലവം കാലങ്ങളെ അതി ജയിക്കുമെന്ന് കർണാടക സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ സൈനുൽ ഉലമ അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി അഭിപ്രായപ്പെട്ടു. ഹൊസങ്കടി മള്ഹറിൽ സയ്യിദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരിയുടെ എട്ടാമത് ഉറൂസ് മുബാറക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
വളരെ കുറഞ്ഞ കാലത്തെ ജീവിതത്തിനിടയിൽ ആത്മീയ, വൈജ്ഞാനിക, സാമൂഹിക, സേവന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ പൊസോട്ട് തങ്ങൾക്ക് സാധിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സാന്ത്വനമേകാനും തങ്ങൾ മുന്നിൽ നിന്നു. ആവശ്യമായ സ്ഥലങ്ങളിൽ വിജ്ഞാന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ഖാസി എന്ന നിലയിൽ മഹല്ലുകൾക്ക് വലിയ ഉണർവ്വ് നൽകുകയും ചെയ്തു.
മള്ഹർ വൈസ് ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽബുഖാരി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ സയ്യിദ് അത്വഉളള തങ്ങൾ ഉദ്യാവരം പതാക ഉയർത്തിയതോടെയാണ് നാലുദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിപാടികൾക്ക് തുടക്കമായത്.
മഖാം സിയാറത്തിന്ന് സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ഉദ്യാവരം, സയ്യിദ് ജുനൈദുൽ ബുഖാരി മാട്ടൂൽ, സയ്യിദ് അഹ്മദ് ജലാലുദ്ദീൻ സഅദി ബുഖാരി, മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നൽകി.
സയ്യിദ് ഹാമിദ് ഇമ്പിച്ചികോയ തങ്ങൾ കോയിലാഢി പ്രാരംഭ പ്രാർത്ഥന നടത്തി. സയ്യിദ് ജാഫർ സ്വാദിഖ് സഅദി മാണിക്കോത്ത്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ.പി ഹുസൈൻ സഅദി കെ.സി റോഡ്, മൂസൽ മദനി അൽ ബിഷാറ, സുലൈമാൻ കരിവെളളൂർ, മുഹമ്മദ് സഖാഫി പാത്തൂർ, പി.ബി ബശീർ പുളിക്കൂർ, കെ.എം അബൂബക്കർ സിദ്ദീഖ് മോണ്ടൂഗോളി, മുസ്തഫ നഈമി ഹവെരി, മുഹമ്മദ് സഖാഫി തോക്കെ തുടങ്ങിയവർ സംസാരിച്ചു.
സ്വാഗതസംഘം ജനറൽ കൺവീനർ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതവും മള്ഹർ മാനേജർ അഡ്വ. ഹസ്സൻ കുഞ്ഞി നന്ദിയും പറഞ്ഞു.
രാത്രി നടന്ന സ്വലാത്ത് മജ്ലിസിൽ ഹംസക്കോയ ബാഖവി അൽ കാമിലി കടലുണ്ടി പ്രഭാഷണം നടത്തി. ഞായറാഴ്‌ച ഉച്ചയോടെ ഉറൂസ് മുബാറക്ക് സമാപിക്കും.
രാത്രി നടന്ന സ്വലാത്ത് മജ്ലിസിൽ ഹംസക്കോയ ബാഖവി അൽ കാമിലി കടലുണ്ടി പ്രഭാഷണം നടത്തി. ഞായറാഴ്‌ച ഉച്ചയോടെ ഉറൂസ് മുബാറക്ക് സമാപിക്കും.
Post a Comment