Top News

ബിഹാറിൽ നിയമസഭാ മാർച്ചിനുനേരെ ലാത്തിച്ചാർജ്ജ്; ബിജെപി ജില്ലാ സെക്രട്ടറി കൊല്ലപ്പെട്ടു

പട്ന: ബിഹാറിൽ നിയമസഭാ പ്രതിഷേധ മാർച്ചിന് നേരെയുണ്ടായ ലാത്തി ചാർജ്ജിൽ ബി.ജെ.പി. നേതാവ് കൊല്ലപ്പെട്ടതായി ആരോപണം. ബി.ജെ.പി. ജഹനാബാദ് ജില്ലാ സെക്രട്ടറി വിജയ് കുമാർ സിങ് ആണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.[www.malabarflash.com]


അധ്യാപക നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ബിജെപിയുടെ പ്രതിഷേധ മാർച്ച്. ഗാന്ധി മൈതാനിൽ നിന്നാരംഭിച്ച മാർച്ച് ഡാക്ബംഗ്ലാ ചൗരാഹയിൽ എത്തിയപ്പോഴാണ് ലാത്തിചാർജുണ്ടായത്. തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ വിജയ് കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസിന്റെ ക്രൂരമായ ലാത്തി ചാർജ്ജിനിരയായി കൊല്ലപ്പെട്ട ജി.എസ്. വിജകുമാർ സിങ്ങിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യസഭാ എം.പി. സുശിൽ മോദി ട്വീറ്റ് ചെയ്തു.

Post a Comment

Previous Post Next Post