Top News

ഉദുമ പ്രവാസി സംഗമം അംഗങ്ങളുടെ മക്കളെ അനുമോദിച്ചു

ഉദുമ: കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി രണ്ടു പതിറ്റാണ്ട് മുൻപ് രൂപം കൊണ്ട ഉദുമ പഞ്ചായത്ത് പരിധിയിലെ പ്രവാസികളുടെ കൂട്ടായ്മയായ 'ഉദുമ പ്രവാസി സംഗമം' വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.[www.malabarflash.com] 

പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.എസ്. എസ്. എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെ പരീക്ഷ എഴുതിയവരെയാണ്‌ പുരസ്‌ക്കാരവും പണക്കിഴിയും നൽകി അനുമോദിച്ചത്. 

അച്യുതൻ പള്ളം അധ്യക്ഷനായി. കുമാരൻ മാണിമൂല, മധു മുതിയക്കാൽ, പുരുഷോത്തമൻ പാലക്കുന്ന്, കെ.വി. രാജേന്ദ്രൻ, എച്ച്. ഉണ്ണികൃഷ്ണൻ, കെ.ടി. ജതിൻ, വിശ്വ കൊപ്പൽ അരവിന്ദൻ ഉദുമ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post