Top News

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ യുവാവിന് ബൈക്കിൽ ബസിടിച്ച് ദാരുണാന്ത്യം

മംഗളൂരു: ബണ്ട്വാൾ കല്ലട്ക്കയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കല്ലട്ക്ക ഗോൾട്ടമജലു മുറബൈലുവിലെ എം.ലതിഷ്(25) ആണ് അപകടത്തിൽ പെട്ടത്.[www.malabarflash.com]


മംഗളൂരുവിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന യുവാവ് ഒഴിവു ദിനത്തിൽ രാവിലെ പനോളിബൈലു ക്ഷേത്രത്തിൽ പോയി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിട്ടൽ ഭാഗത്ത് നിന്ന് വരുകയായിരുന്ന 'സെലിന' സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. 

തെറിച്ചു വീണ യുവാവിനെ ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ഐ.സി.യുവിൽ ചികിത്സക്കിടെ വൈകുന്നേരം മരിച്ചു. മംഗളൂരു ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ സി.സുതേഷ് സംഭവസ്ഥലം സന്ദർശിച്ച് കേസ് റജിസ്റ്റർ ചെയ്തു.

Post a Comment

Previous Post Next Post