Top News

ഇലട്രോണിക് വോട്ടിങ്ങ് മെഷീനിന്റെ സഹായത്തോടെ സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: സെന്റർ ചിത്താരി ഹിമായത്തുൽ ഇസ്ലാം എ യു പി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇലട്രോണിക് വോട്ടിങ്ങ് മെഷീനിന്റെ  സഹായത്തോടെ നടത്തിയ 2023-24 വർഷത്തെ സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പാണ് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.[www.malabarflash.com]

തിരഞ്ഞെടുപ്പിനെ ക്കുറിച്ച് കേട്ടറിവ് മാത്രമുള്ള കുട്ടികൾക്ക് ഇത് ഒരു നവാനുഭവമായിരുന്നു. കുട്ടിപ്പോലീസുകാരുടെ സേവനം എടുത്തു പറയേണ്ടതായിരുന്നു. സാധാരണ പൊതു തിരഞ്ഞെടുപ്പിന്റെ രീതിയിൽ ഓപ്പൺ വോട്ടിന്റെ സാധ്യതയും കുട്ടികൾക്ക് നേർകാഴ്ചയായിരുന്നു. 

പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ വീറും വാശിയും ഒത്തുചേർന്ന പരിപാടിയായിരുന്നു ഇത്. നിയമ സഭതിരഞ്ഞെടുപ്പിന്റെ മാതൃകയിൽ എല്ലാ മാനദണ്ഡ ങ്ങളും പാലിച്ചാണ് വോട്ടെടുപ്പ്നടത്തിയത്. 

ഹെഡ്മാസ്റ്റർ കെ പി പവിത്രൻ മാസ്റ്റർ, അധ്യാപകരായ ഷഫീഖ് മാസ്റ്റർ , സഹദ് മാസ്റ്റർ, സൗമ്യ ടീച്ചർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വംനൽകി.

Post a Comment

Previous Post Next Post