Top News

കോട്ടിക്കുളത്തെ റിസർവേഷൻ സൗകര്യം പുനഃസ്ഥാപിക്കണം

പാലക്കുന്ന് : അവധിയിൽ നാട്ടിലുള്ള കപ്പൽ ജീവനക്കാർക്ക് തുടർ ജോലിയിൽ കയറാനും മറ്റും രാജ്യത്തെ വിവിധ ആസ്ഥാന കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ ഏതാനും ദിവസം മുൻപാണ് അറിയിപ്പ് കിട്ടുക. അതിനായി തത്ക്കൽ ബുക്കിംഗ് ആശ്വാസമായിരുന്നു. ഓൺ ലൈൻ ബുക്കിംഗിൽ ശ്രമിച്ചാൽ ടിക്കറ്റ് മിക്കപ്പോഴും കിട്ടാറുമില്ല. ഏക മാർഗം കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന റിസർവേഷൻ സൗകര്യമായിരുന്നു. [www.malabarflash.com]


അതാണ് ഒരു മുന്നറിയിപ്പും ഇല്ലാതെ റയിൽവേ എടുത്തുകളഞ്ഞത്. എത്രയും വേഗം അത് പുനഃസ്ഥാപിക്കണമെന്ന് പാലക്കുന്ന് കഴകം ഭഗവതി സേവ സിമെൻസ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.

ബേക്കൽ ടുറിസ പദ്ധതിയുമായി ഏറെ വികസന സാധ്യതയുള്ള കോട്ടിക്കുളത്തെ ടുറിസം സ്റ്റേഷനായി ഉയർത്തി ദീർഘ ദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിക്കണമെന്നും പാലക്കുന്ന് കഴകം ഭഗവതി സേവ സീമെൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

പ്രസിഡന്റ് സുധിൽ അലാമി അധ്യക്ഷനായി. യു. കെ. ജയപ്രകാശ്, ഭാസ്കരൻ പള്ളം, പാലക്കുന്നിൽ കുട്ടി, പി.വി. കുഞ്ഞിക്കണ്ണൻ, നവീൻകിഷോർ, രാഹുൽ ബാലകൃഷ്ണൻ, രമേശൻ അപ്പുടു, ശ്രീജു ചിത്രൻ, സച്ചിൻ പാറമ്മൽ, പി.വി.വിനോദ്കുമാർ, സുരേഷൻ പള്ളം, എ. കെ. ജിഷ്ണു എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post