Top News

കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ കുടുംബ സംഗമം

ഉദുമ: പന്തല്‍, അലങ്കാരം, ലൈറ്റ് ആന്റ് സൗണ്ട് വാടക വിതരണരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ ഉദുമ മേഖല കമ്മിറ്റിയുടെ 14-ാം മത് കുടുംബ സംഗമം ഉദുമ എരോല്‍ പാലസില്‍ നടന്നു.[www.malabarflash.com] 

അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ സുരേന്ദ്രന്‍ ബിന്ദു സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ഫണ്ട് ചടങ്ങില്‍ വെച്ച് ജില്ലാ പ്രസിഡന്റ് ഏറ്റുവാങ്ങി. മേഖലാ പ്രസിഡന്റ് ജലാല്‍ മര്‍ത്തബ അധ്യക്ഷത വഹിച്ചു. 2022-23 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് വിതരണവും ഇതിനോടനുബന്ധിച്ചു നടന്നു. 

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. മേഖല ഇന്‍ ചാര്‍ജ്ജ് റസാഖ് ഇശല്‍, എല്‍ എസ് ടി ഡബ്യൂ കൂട്ടായ്മ പ്രസിഡന്റ് ഹാശിം കടാകോട്, സംഘാടക സമിതി ചെയര്‍മാന്‍ ഹമീദ് റോയല്‍, ട്രഷറര്‍ ബാലു ശക്തി, മേഖല ജനറല്‍ സെക്രട്ടറി ജയേഷ് ശ്രീലക്ഷ്മി, ട്രഷറര്‍ ഖനു അപ്‌സര , വനിതാ വിംഗ് പ്രസിഡന്റ് സഫിയ ഷാഫി, ട്രഷറര്‍ സുഹ്‌റ ഷാഫി എന്നിവര്‍ സംസാരിച്ചു. 

സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ബസ്മല്‍ സ്വാഗതവും വനിതാ വിംഗ് ജനറല്‍ സെക്രട്ടറി സുനന്ദ വിജയന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മുതിര്‍ന്നവരുടെയും കുട്ടികളുടേയും വിവിധ കലാപരിപാടികളും സംഗീത വിരുന്നും അരങ്ങേറി.

Post a Comment

Previous Post Next Post