Top News

ഹിന്ദി പ്രണയ ഗാനത്തിൽ ദുൽഖർ; ജസ്‍ലീൻ റോയൽ സംഗീതം നൽകിയ ‘ഹീരിയേ’ എത്തി

ദുല്‍ഖര്‍ നായകനായ പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘ഹീരിയേ’ എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്‌ലീൻ റോയലാണ്. ജസ്‍ലീൻ റോയലും അർജിത്‌ സിങ്ങും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദിത്യ ശര്‍മ വരികളുമെഴുതിയ ഗാനത്തിന്റെ വീഡിയോയില്‍ ദുല്‍ഖറിനൊപ്പം ജസ്‍ലീൻ റോയലും വേഷമിട്ടിരിക്കുന്നു.[www.malabarflash.com]


താനി തൻവിറാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. ശ്വേതാ വെങ്കട്ടാണ് വീഡിയോയുടെ എഡിറ്റിംഗ്. കൗശല്‍ ഷാ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ‘ദിൻഷഗ്ന ദാ’, ‘ഖോഗയേ ഹം കഹാൻ’, ‘ഡിയർ സിന്ദഗി’, ‘സാങ് റഹിയോ’, ‘രഞ്ജ’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംഗീതജ്ഞയാണ് ജസ്‍ലീൻ റോയല്‍.

Post a Comment

Previous Post Next Post