Top News

ഫോട്ടോയ്ക്ക് 500 രൂപ, വീഡിയോക്ക് 1500; പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റ വഴി വിറ്റ ദമ്പതികൾ അറസ്റ്റിൽ

കൊല്ലം: കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിൽപന നടത്തിയ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് പിടിയിലായത്. [www.malabarflash.com]


പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ഇയാൾ. പിന്നീട് പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയായിരുന്നു.

ആവശ്യക്കാരിൽ നിന്നായി മുന്‍‌കൂറായി പണം വാങ്ങിയശേഷം ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അയച്ചു നൽകുന്നതാണ് ഇവരുടെ പതിവ്. നിരവധി പേരാണ് ഇവരിൽ നിന്ന് പീഡന ദൃശ്യങ്ങൾ വാങ്ങിയിട്ടുള്ളത്. ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയതായി പോലീസ് പറയുന്നു.

അതേസമയം, സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പ്രതികളെ കൂടാതെ ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം നീട്ടാനാണ് പോലീസ് തീരുമാനം. ഈ വർഷം ആദ്യം മുതലാണ് പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്നത്. അറസ്റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Post a Comment

Previous Post Next Post