Top News

ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു ചെർക്കളം അബ്ദുല്ല

ദുബൈ: ചെർക്കള അബ്ദുല്ല തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം, രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ധാർമ്മിക മൂല്യങ്ങൾ
ഉയർത്തിപിടിച്ച നേതാവായിരുന്നു എന്നും, അനുസരണ ശേഷിയുള്ള ഒരു പറ്റം അനുയായികളെ നയിച്ച ആജ്ഞാ ശക്തിയുള്ള ജനകീയ നേതാവായിരുന്നു എന്നും ദുബൈ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് എം സി ഹുസൈനാര് ഹാജി എടച്ചകൈ അഭിപ്രായപ്പെട്ടു.[www.malabarflash.com]


മന്ത്രിയുമായിരുന്ന കാലത്ത് സമൂഹത്തിൽ നടപ്പിലാക്കിയ നന്മയേറുന്ന പദ്ധതികൾ എക്കാലവും സ്മരിക്കപെടുകെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ജനമനസ്സുകളിൽ മായാതെ ജ്വലിച്ചു നിൽക്കുന്ന പ്രിയ നേതാവ്
മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുല്ല വിട പറഞ്ഞിട്ട് 5 വർഷം പിന്നിട്ട ഓർമദിനത്തോട് അനുബന്ധിച്ചു ദുബൈ കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റി സ്‌മൃതി സംഗമം ഉദ്‌ഘാടനം  ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് സംസ്ഥന പ്രവർത്തക സമിതി അംഗവും പ്രമുഖ പ്രഭാഷകനുമായ റഷീദ് വെങ്ങളം അനുസ്മരണ പ്രഭാഷണം നടത്തി  കാസറകോട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയും പ്രമുഖ സിനിമ നടനുമായ സിബിതോമസ് മുഖ്യ അതിഥിയായി പങ്കെടുത്തു

മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം റഷീദ് വെങ്ങളതിനേയും സിബിതോമസിന്നെയും ദുബായ് കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയും ജനറൽ സെക്രട്ടറി സലാം കന്യാപ്പാടിയും ഷാൾ അണിയിച്ചു ആദരിച്ചു
എ ജി എ റഹ്മാൻ ഖിറാഅത്തും ഹനീഫ് ടി ആർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post