കൊച്ചി: ആരോഗ്യസ്ഥിതി മോശമായതിനെ എറണാകുളത്ത് ചികിത്സയിലായിരുന്ന പി ഡി പി ചെയർമാൻ അബ്ദുന്നാസർ മഅദനി ആശുപത്രി വിട്ടു. കൊല്ലത്ത് പിതാവിനെ സന്ദർശിക്കാനായി കഴിഞ്ഞ മാസം 26ന് കൊച്ചിയിലെത്തിയ മഅദനിയുടെ ആരോഗ്യം മോശമാവുകയായിരുന്നു. കോടതി അനുവദിച്ച സമയം അവസാനിച്ചതോടെയാണ് ബെംഗളൂരുവിലേയ്ക്ക് മടങ്ങുന്നത്. പിതാവിനെ കാണാതായാണ് മഅദനിയുടെ മടക്കം. കൊച്ചിയിൽ നിന്ന് രാത്രി 9.30നാണ് ബംഗളുരുവിലേക്കുള്ള വിമാനത്തിലാണ് മഅദനിയുടെ മടക്ക യാത്ര .[www.malabarflash.com]
അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കിടപ്പിലായ പിതാവിനെ കാണാൻ മഅദനിക്ക് സുപ്രീംകോടതി അനുമതി നൽകിയത്. എന്നാൽ, കേരളത്തിൽ എത്തിയ മഅദനിക്ക് ആരോഗ്യപ്രശ്നങ്ങൾ കാരണം കൊച്ചിയിൽനിന്ന് കൊല്ലത്തെ വീട്ടിൽ എത്താനായില്ല. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പിതാവിനും യാത്ര ചെയ്യാനാകാതെ വന്നതോടെയാണ് ഇരുവരും കാത്തിരുന്ന കൂടിക്കാഴ്ച നടക്കാതെ പോയി.
ജൂൺ 26 നായിരുന്നു ബംഗളുരുവിൽനിന്ന് വിമാനമാർഗം കൊച്ചിയിൽ എത്തിയത്. ഇവിടെ നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അവശത അനുഭവപ്പെട്ട മഅദനിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രക്തസമ്മർദ്ദവും രക്തത്തിലെ ക്രിയാറ്റിനും കൂടിയതോടെ ആശുപത്രിയിൽ തുടരേണ്ടിവന്നു. കൂടാതെ പ്രമേഹം ഉൾപ്പടെ മറ്റനേകം ശാരീരികബുദ്ധിമുട്ടുകളും മഅദനിക്ക് തിരിച്ചടിയായി. അതിനിടെ പിതാവിനെ കൊച്ചിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ അത് നടന്നില്ല. സുപ്രീം കോടതി ജുലൈ പത്തിന് പരിഗണിക്കാനിരുന്ന മുൻകൂർജാമ്യഹർജി നേരത്തെയാക്കാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.
ഏപ്രില്‍ 17നാണ് പിതാവിനെ സന്ദര്‍ശിക്കാൻ മഅ്ദനിക്ക് സുപ്രീംകോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നല്‍കിയത്. എന്നാല്‍, സുരക്ഷാ ചെലവിനത്തില്‍ അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ 60 ലക്ഷം രൂപ ഒടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ യാത്ര ഒഴിവാക്കുകയായിരുന്നു. പുതിയ കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇളവ് നൽകിയതോടെയാണ് 12 ദിവസത്തേക്ക് മഅദനി കേരളത്തിലെത്തിയത്.
0 Comments