Top News

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോട്ടം: വീട്ടമ്മക്ക് പിന്നാലെ യുവാവും റിമാൻഡിൽ

കൊല്ലം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട്, മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കേസിൽ കോടതിയിൽ കീഴടങ്ങി റിമാൻഡിലായ വീട്ടമ്മക്ക് പിന്നാ​ലെ കാമുകനും പിടിയിൽ. തിരുവനന്തപുരം അണ്ടൂർക്കോണം ആമിന മൻസിലിൽ മിഥുൻ ഷാ (29)യെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


രണ്ടുമാസം മുമ്പ് അഞ്ചൽ സ്വദേശിയായ യുവതി അഞ്ച് വയസ്സുള്ള മകനെ ഡാൻസ് സ്കൂളിൽ എത്തിച്ച ശേഷം മിഥുൻഷായോടൊപ്പം ഒളിച്ചോടുകയായിരുന്നു. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ മാസം 6ന് യുവതി അഞ്ചൽ പോലീസിൽ കീഴടങ്ങി. തുടർന്ന് യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കാമുകൻ മിഥുൻ ഷാ നെടുമങ്ങാട്ട് ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് അഞ്ചൽ പോലീസെത്തി മിഥുൻ ഷായെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post