Top News

പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു, 3 പേർക്ക് പരിക്ക്, വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: പാണത്തൂർ പരിയാരത്ത് ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. പരിയാരം സ്വദേശി ഹസൈനാരുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട് ഭാഗികമായി തകർന്നെങ്കിലും വീട്ടുകാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ലോറിയിലുണ്ടായിരുന്ന മൂന്നു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]


മംഗളൂരുവിൽനിന്ന് ഇന്ധനവുമായി പാണത്തൂരിലേക്ക് വരികയായിരുന്ന ലോറി രാത്രി 10 മണിയോടെ പരിയാരം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തിനെത്തിയത്. ടാങ്കറിൽനിന്ന് ഡീസൽ ചോരുകയാണ്. വിവരം അറിഞ്ഞ ഉടൻ ആംബുലൻസുകളും അഗ്നിരക്ഷാ സേനയും സ്ഥലത്തി. അപകട സ്ഥലത്തെ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

Post a Comment

Previous Post Next Post