Top News

ബലിപെരുന്നാള്‍ നല്‍കുന്നത് ത്യാഗത്തിന് സജ്ജമാകാനുള്ള സന്ദേശം - കുമ്പോല്‍ തങ്ങള്‍

കുമ്പള : പ്രവാചകന്‍ ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗ സമര്‍പ്പണത്തിന്റെ ഓര്‍മകളിരമ്പുന്ന ബലി പെരുന്നാള്‍ വിശ്വാസികള്‍ക്ക് നല്‍കുന്നത് പ്രതിസന്ധികളെ ധീരതയോടെ അതിജയിക്കാനുള്ള വലിയ സന്ദേശമാണെന്ന്  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും ജാമിഅ സഅദിയ്യ പ്രസിഡന്റുമായ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പെരുന്നാള്‍ സന്ദേശത്തില്‍ ആശംസിച്ചു.[www.malabarflash.com]

ആഭാസങ്ങളെപ്പോലും ആഘോഷിക്കപ്പെടുന്ന സമകാലീന സാഹചര്യത്തില്‍  മതം വിലക്കിയ ഒരു പ്രവര്‍ത്തനത്തിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം നല്ല ജാഗ്രത പുലര്‍ത്തണം. ബന്ധങ്ങള്‍ അറ്റു പോകുന്ന വര്‍ത്തമാന സാഹചര്യത്തില്‍ കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്താനും മതസൗഹാര്‍ദ്ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താനും ആഘോഷ ദിനങ്ങളെ ഉപയോഗപ്പെടുത്തണെമെന്നും തങ്ങള്‍ പറഞ്ഞു.

അരുതായ്മകളെ ചെറുക്കാനുള്ള പ്രചോദനമാകണം ബലിപെരുന്നാള്‍  - കേരള മുസ്ലിം ജമാഅത്ത്

കാസര്‍കോട് : ത്യാഗ സന്നദ്ധതതയുടെ വിളംബരമായ ബലിപെരുന്നാള്‍ അരുതായ്മകള്‍ക്കെതിരെ ചെറുത്തുനില്‍പിന് പ്രചോദനമാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹദല്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി എന്നിവര്‍ ബലിപെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു. തക്ബീര്‍ പ്രകീര്‍ത്തനങ്ങളാല്‍ ധന്യമാകട്ടെ പള്ളികളും വീടുകളും കവലകളും.  കുടുംബ ബന്ധം ഊട്ടിയുറപ്പിച്ചും പാവങ്ങളിലേക്ക് കാരുണ്യം ചൊരിഞ്ഞും പെരുന്നാളിനെ ചൈതന്യമാക്കാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.

സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹദല്‍ തങ്ങള്‍ എന്നിവരും ആശംസ നേര്‍ന്നു.

നന്മയുടെ വഴിയില്‍ ആത്മസമര്‍പ്പണത്തിനായി പെരുന്നാളിനെ ഉപയോഗപ്പെടുത്തണം - എസ് വൈ എസ്

കാസര്‍കോട് : ത്യാഗ സമര്‍പ്പണത്തിന്റെ സാഫല്യവുമായി കടന്നു വന്ന ബലിപെരുന്നാളിനെ നന്മയുടെ വഴിയില്‍ ആത്മാര്‍പ്പണം ചെയ്യാനുള്ള അവസരമായി പ്രവര്‍ത്തകര്‍ ഉപയോഗപ്പെടുത്തണമെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട എന്നിവര്‍ ബലിപെരുന്നാള്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.  ബന്ധങ്ങള്‍ സുദൃഡമാക്കിയും സഹജീവികളിലേക്ക് സ്‌നേഹം ചൊരിഞ്ഞുമായിരിക്കണം പെരുന്നാളിനെ വരവേല്‍ക്കേണ്ടത്. ദുരിതമനുഭവിക്കുന്നവരിലേക്ക് സാന്ത്വനത്തിന്റെ കരുതലാകാന്‍ പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടണം.

എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.എം.എ ജില്ലാ കമ്മറ്റികളും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു

ജാമിഅ സഅദിയ്യ, മുഹിമ്മാത്ത്, തൃക്കരിപ്പൂര്‍ മുജമ്മഅ് , മഞ്ചേശ്വരം മള്ഹര്‍, കല്ലക്കട്ട മജ്മഅ്, ബായാര്‍ മുജമ്മഅ്, ഷിറിയ ലത്തീഫിയ്യ, അല്‍ ബിശാറ ഗുവദപ്പടുപ്പ്. ഖലീല്‍ സ്വലാഹ് ഗാളിമുഖം, മഞ്ഞമ്പാറ മജ്‌ലിസ്, ബദിയടുക്ക ദാറുല്‍ ഇഹ്‌സാന്‍, മുട്ടം മഖ്ദൂമിയ, ദാറുന്നജാത്ത് ചിനാലെ, അസാസുദ്ദീന്‍ മഞ്ചേശ്വരം തുടങ്ങിയ സ്ഥാപന കമ്മറ്റികളും ഈദ് ആശംസ അറിയിച്ചു.

Post a Comment

Previous Post Next Post