Top News

മദ്‌റസ അധ്യാപകര്‍ കര്‍മരംഗത്ത് കരുത്താര്‍ജിക്കണം; പള്ളങ്കോട്



കാഞ്ഞങ്ങാട്: മത വിദ്യാഭ്യാസത്തിന്റെ ബാലപാഠം പകര്‍ന്ന് നല്‍കി ഭാവി തലമുറയെ സമുദ്ധരിച്ചെടുക്കാന്‍ തയാറായ മദ്‌റസ അധ്യാപകര്‍ കര്‍മരംഗത്ത് കരുത്താര്‍ജിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി.[www.malabarflash.com]

പുതിയ കാലത്തോട് സംവദിക്കാനുള്ള മദ്‌റസ അധ്യാപകരുടെ ശാക്തീകരണം ലക്ഷ്യം വെച്ച് ജില്ലാ സുന്നി ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലയിലെ മൂന്ന് മേഖലകളിലായി സംഘടിപ്പിക്കുന്ന മു അല്ലിം സമ്മേളനത്തിന്റെ ഭാഗമായുള്ള ദക്ഷിണ മേഖലാ സമ്മേളനം കാഞ്ഞങ്ങാട് പുതിയകോട്ട ബേക്കല്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണ മേഖലാ സംഘാടക സമിതി ചെയര്‍മാന്‍ ഹമീദ് മൂസ്ലിയാര്‍ കൊളവയല്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുള്ള തങ്ങള്‍ പെരുമ്പട്ട പ്രാര്‍ഥനയും, ജില്ലാ സെക്രട്ടറി ഇല്യാസ് കൊറ്റുമ്പ ആമുഖ പ്രഭാഷണവും നടത്തി. 

വിവിധ വിഷയങ്ങളില്‍ സുബൈര്‍ സഅദി ഇരിട്ടി, അഹ്്്മദ് ശിറിന്‍ ഉദുമ ക്ലാസെടുത്തു. കേരള മുസ്ലിം ജമാ അത്ത് ജില്ലാ സെക്രട്ടറി വി സി അബ്ദുല്ല സ്അദി, സോണ്‍ സെക്രട്ടറി അബ്ദുസ്സത്താര്‍ പഴയ കടപ്പുറം, എസ് എം എ മേഖലാ പ്രസിഡന്റ് മടിക്കൈ അബ്ദുല്ല ഹാജി, പി കെ അബ്ദുല്ല മൗലവി, കാസിം നഈമി ബേഡടുക്ക. അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി സ്വാഗതവും, അബ്ദുല്‍ കരീം സഖാഫി കുണിയ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post