Top News

വ്യാജവാർത്ത ആരോപണം; തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ


ചെന്നൈ: വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തമിഴ്നാട്ടിൽ ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി സൂര്യയാണു അറസ്റ്റിലായത്. മധുരയിലെ ഒരു ശുചീകരണ തൊഴിലാളി മരിച്ചെന്ന് ആരോപിച്ചായിരുന്നു സൂര്യ ട്വീറ്റ് ചെയ്തത്. സിപിഐഎം മധുര എംപി വെങ്കടേശ്വൻ, സിപിഐഎം കൗൺസിലർ വിശ്വനാഥൻ എന്നിവർക്കെതിരെ  രൂക്ഷവിമർശനം ഉയർത്തിയായിരുന്നു ട്വീറ്റ്.[www.malabarflash.com]

തോട്ടിപ്പണി നിയമം മൂലം നിരോധിച്ചതാണെന്നും എന്നിട്ടും അദ്ദേഹത്തിനു ആ പണി ചെയ്യേണ്ടി വന്നതായും തുടർന്നു അലർജിബാധിച്ച് മരിച്ചെന്നുമായിരുന്നു സൂര്യയുടെ ആരോപണം. വിഷയത്തിൽ മധുര എംപി വെങ്കടേശ്വൻ മൗനം പാലിക്കുന്നതായും സൂര്യ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ മധുരയിൽ ഇങ്ങനൊരു സംഭവം നടന്നിട്ടല്ലെന്നാണു പോലീസ് പറയുന്നത്. 

നേതാവിന്റെ അറസ്റ്റിനെതിരെ രൂക്ഷപ്രതികരണമാണു ബിജെപി നടത്തുന്നത്. ‘‘ഡിഎംകെ സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാൻ ശ്രമിച്ചതാണു സൂര്യ ചെയ്ത തെറ്റ്. വിമർശനങ്ങളിൽ അസ്വസ്ഥതപ്പെടുന്നതും ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭരണസംവിധാനം ഉപയോഗിച്ച് അടിച്ചമർത്തുന്നതും ഒരു ഏകാധിപതി വളർന്നുവരുന്നതിന്റെ ലക്ഷണമാണ്’’– ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും അറസ്റ്റിനെ അപലപിച്ചു. 

Post a Comment

Previous Post Next Post