Top News

രണ്ട് കോടി രൂപയുടെ പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേർ പിടിയിൽ

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ 2 കോടി രൂപയോളം വിപണിയിൽ വില വരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേർ പിടിയിൽ. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ (62), പത്തനംതിട്ട കോന്നി ഇരവോൺ സ്വദേശി പാഴൂർ പുത്തൻ വീട്ടിൽ ടി.പി. കുമാർ (63), തൃശ്ശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58) എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട അരുവാപ്പുരം പഞ്ചായത്ത് മുൻ പ്രസിഡന്റാണ് ടി.പി.കുമാർ.[www.malabarlash.com]


ബുധനാഴ്ച വൈകിട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും ഫ്ലാസ്കിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിക്ക് പാമ്പിൻ വിഷം വിൽക്കാൻ വേണ്ടിയാണ് ഇവർ ഇവിടെ എത്തിയത് എന്ന് പറയുന്നു. ഇവർക്ക് വിഷം എത്തിച്ചു നൽകിയ ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരിൽ ഒരാൾ റിട്ട. അധ്യാപകനാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ഇവരെ വനം വകുപ്പിനു കൈമാറും.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി എസ്ഐ ഫദൽ റഹ്മാനും ജില്ലാ ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് ടീമംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post