Top News

ചൂട് സഹിക്കാനാകാതെ പാർക്കിങ് സ്ഥലത്ത് കിടത്തിയുറക്കിയ മൂന്നു വയസ്സുകാരി കാർ കയറി മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ പാർക്കിങ് ഏരിയയിൽ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരി കാർ കയറി മരിച്ചു. . ബുധനാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ ബാലാജി ആര്‍ക്കേഡ് അപ്പാര്‍ട്ട്‌മെന്റിലാണ് ദാരുണമായ അപകടമുണ്ടായത്. നിലത്ത് കുട്ടി കിടന്നുറങ്ങുന്നത് ശ്രദ്ധിക്കാതെ മുന്നോട്ടെടുത്ത കാര്‍ കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.[www.malabarflash.com]


അപകടത്തിന്റെ ദൃശ്യങ്ങള്‍ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ഹയാത്ത്‌നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കര്‍ണാടകയിലെ ഷബാദ് മണ്ഡല്‍ സ്വദേശിയായ കവിത(22)യുടെ മകളായ ലക്ഷ്മിയാണ് മരിച്ചത്.

കര്‍ണാടകയില്‍നിന്ന് ഉപജീവനമാര്‍ഗം തേടി രണ്ട് മക്കള്‍ക്കൊപ്പം അടുത്തിടെയാണ് കവിത ഹൈദരാബാദിലെത്തിയത്. ബുധനാഴ്ച ഹയാത്ത് നഗറിലെ ലെക്ചറേഴ്‌സ് കോളനിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലായിരുന്നു കവിതയുടെ ജോലി.

ഈ കെട്ടിടത്തിലെ ചൂട് സഹിക്കാനാകാതത്തിനെ തുടർന്ന് കുട്ടിയെ തൊട്ടടുത്ത ബാലാജി ആര്‍ക്കേഡ് അപ്പാര്‍ട്ട്‌മെന്റിലെ പാര്‍ക്കിങ് സ്ഥലത്തേക്ക് കയറി അവിടെ കിടത്തിയുറക്കി. ഇതിനിടെയാണ് പാർക്ക് ചെയ്യാനെത്തിയ കാർ കുട്ടിയുടെ ശരീരത്തിൽ കയറിത്.

Post a Comment

Previous Post Next Post