NEWS UPDATE

6/recent/ticker-posts

ഇതാണ് റിയൽ 'കേരള സ്റ്റോറി'; പള്ളിക്കമ്മിറ്റി നടത്തിയ വിവാഹത്തിന്റെ വീഡിയോയുമായി റഹ്മാൻ

കൊച്ചി:​ കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെ കേരളത്തിൽ മുമ്പ് നടന്ന ഒരു വിവാഹത്തിന്റെ വീഡിയോ  പങ്കുവെച്ച് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. ചേരാവള്ളി ജുമാമസ്ജിദിൽ ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തെ സംബന്ധിച്ച വാർത്തയാണ് റഹ്മാൻ പങ്കുവെച്ചിരിക്കുന്നത്.[www.malabarflash.com] 

മനുഷ്യരോടുള്ള സ്നേഹം നിരുപാധികമായിരിക്കണമെന്ന് ഓർമിപ്പിച്ചാണ് റഹ്മാൻ ന്യൂസ് മിനുറ്റിൽ വന്ന വാർത്തശകലം പങ്കുവെച്ചത്.

2020 ജനുവരിയിലാണ് ഒരു നാടിന്റെ മുഴുവൻ ആ​ശീ​ർ​വാ​ദ​ത്തോ​ടെ അ​ഞ്​​ജു​വും ശ​ര​ത്തും വിവാഹിതരായത്. ചേ​രാ​വ​ള്ളി മു​സ്​​ലിം ജ​മാ​അ​ത്താ​ണ്​​ അ​ഞ്​​ജു​വി​​​െൻറ വി​വാ​ഹം ഏ​റ്റെ​ടുത്ത്​ പ​ള്ളി​മു​റ്റ​ത്തു​ത​ന്നെ പ​ന്ത​ലി​ട്ട്​ നടത്തിയത്.

ചേ​രാ​വ​ള്ളി ജ​മാ​അ​ത്ത് പ​രി​ധി​യി​ലെ ചേ​രാ​വ​ള്ളി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം അ​മൃ​താ​ഞ്ജ​ലി​യി​ൽ പ​രേ​ത​നാ​യ അ​ശോ​കന്റെയും ബി​ന്ദു​വിന്റെയും മ​ക​ൾ അ​ഞ്ജു​വി​​ന്റെ വി​വാ​ഹ​മാ​ണ്​ മ​ഹ​ല്ല്​ ഏ​റ്റെ​ടു​ത്ത​ത്. വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന നി​ർ​ധ​ന കു​ടും​ബ​മാ​യ ബി​ന്ദു​വി​ന്റെ സ​ഹാ​യ അ​ഭ്യ​ർ​ഥ​ന ഏറ്റെടുത്തായിരുന്നു കമ്മിറ്റി വിവാഹം നടത്തിയത്. മുസ്‍ലിം ജമാഅത്തിന്റെ ലെറ്റർപാഡിൽ തന്നെയായിരുന്നു വിവാഹക്ഷണക്കത്തും അടിച്ചത്.

Post a Comment

0 Comments