Top News

ലഹരി പരിശോധനയ്ക്ക് പോലീസ് എത്തിയപ്പോള്‍ ചെറുവത്തൂരിലെ ലോഡ്ജില്‍ നിന്ന് സ്ത്രീ താഴേക്ക് വീണു

ചെറുവത്തൂർ: ചെറുവത്തൂരിലെ സ്വകാര്യ ലോഡ്‌ജിൽ ലഹരിക്കെതിരെയുള്ള പരിശോധനയുടെ ഭാഗമായി പോലീസ്‌ എത്തിയപ്പോൾ മുകളിലെ നിലയിൽനിന്ന് സ്‌ത്രീ താഴേക്ക്‌ വീണു. കെട്ടിടത്തിൽനിന്നും ചാടിയതാണോ പരിഭ്രാന്തിയിൽ വീണതാണോ എന്നത്‌ സ്ഥിതീകരിച്ചിട്ടില്ല. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.[www.malabarflash.com]

വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ്‌ സംഭവം. പോലീസ്‌ എത്തിയതോടെയാണ്‌ സ്‌ത്രീ മുകളിൽ നിന്നും താഴേക്ക്‌ വീഴുന്ന ശബ്‌ദം കേട്ടത്‌. ലഹരിക്കെതിരെ ജാഗ്രതാ പദ്ധതിയുടെ ഭാഗമായാണ് പൊലീസ്‌ ലോഡ്‌ജിൽ പരിശോധനക്കെത്തിയത്.

പരിക്കേറ്റ സ്‌ത്രീയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതരസംസ്ഥാനത്തു നിന്നും ഇവിടേക്ക്‌ ജോലിക്കെത്തിയവർ ലോഡ്‌ജിൽ മുറിയെടുത്തിരുന്നു. അവരുടെ കൂട്ടത്തിൽ ഉള്ളയാളാണ് പരിക്കേറ്റ സ്ത്രീയെന്ന് ലോഡ്ജ് നടത്തിപ്പുകാർ പറഞ്ഞു. സംഭവം അന്വേഷിച്ച്‌ വരികയാണെന്ന്‌ ചന്തേര എസ്‌.ഐ എം.വി. ശ്രീദാസ്‌ പറഞ്ഞു.

Post a Comment

Previous Post Next Post