NEWS UPDATE

6/recent/ticker-posts

യുഎസ് സര്‍ക്കാര്‍ വെബ്‌സൈറ്റിലെ സുരക്ഷാ വീഴ്ച കണ്ടെത്തി മലയാളി യുവാവ്; നന്ദിയറിയിച്ച് യുഎസ്‌

യുഎസ്: വിദേശകാര്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ സൈബര്‍ സുരക്ഷാ ഭീഷണി കണ്ടെത്തി മലയാളി യുവാവ്. മൂവാറ്റുപുഴ സ്വദേശി ഹരിശങ്കറാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നാഷണല്‍ സെക്യൂരിറ്റി റിവാര്‍ഡ്‌സ് പ്രോഗ്രാമായ റിവാര്‍ഡ്‌സ് ഫോര്‍ ജസ്റ്റിസ് പ്ലാറ്റ്‌ഫോമിലെ സുരക്ഷാ വീഴ്ച കണ്ടെത്തി അധികൃതരെ അറിയിച്ചത്.[www.malabarflash.com]


രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്ന വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്യുന്ന സംവിധാനമാണ് റിവാര്‍ഡ്‌സ് ഫോര്‍ ജസ്റ്റിസ്. ഈ വിഭാഗത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ സബ് ഡൊമൈന്‍ ഹാക്കര്‍മാര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധിക്കുമായിരുന്ന സുരക്ഷാവീഴ്ചയാണ് ഹരിശങ്കര്‍ കണ്ടെത്തിയത്.

മാര്‍ച്ച് 25-ന് തന്നെ ഇക്കാര്യം ഹരിശങ്കര്‍ റിവാര്‍ഡ് ഫോര്‍ ജസ്റ്റിസിനേയും യു.എസ്. എയ്ഡ് വിഡിപി (Vulnarability Disclosure Program) യേയും അറിയിച്ചു. അതിവേഗം തന്നെ അധികൃതര്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. സ്‌കൂള്‍ പഠന കാലത്ത് ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് ഹരിശങ്കര്‍ ഹാക്കിങ് പോലുള്ള സാങ്കേതികവിദ്യകള്‍ ഹരിശങ്കര്‍ പഠിച്ചെടുത്തത്. പ്ലസ് വണിന് പഠിക്കുമ്പോഴാണ് ഗൂഗിള്‍ ഡാറ്റാബേസില്‍ രഹസ്യമാക്കിവെച്ച വ്യക്തിവിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്ന് ഹരിശങ്കര്‍ കണ്ടെത്തിയത്. അന്ന് ഹാള്‍ ഓഫ് ഫെയിമിന് അര്‍ഹനായ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി മാറി ഹരിശങ്കര്‍.

ഗൂഗിള്‍, ഇന്റല്‍, മീഡിയാ ഫയര്‍ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളുമായി ചേര്‍ന്ന് അവരുടെ സേവനങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഹരിശങ്കര്‍. രണ്ട് തവണ ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം പിടിച്ചിട്ടുണ്ട് അദ്ദേഹം. എക്‌സിക്യൂട്ടീവ് ഷിപ്പ് മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിലെ നാവിഗേറ്റിങ് ഓഫീസര്‍ ട്രെയിനാണ് ഹരിശങ്കര്‍. കപ്പലുകളിലെ സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള സേവനങ്ങള്‍ നല്‍കുന്ന ബിയോണ്ട്‌സെക് എന്നൊരു കമ്പനിയും ഹരിശങ്കര്‍ ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments