ദോഹ: മലപ്പുറം കൊണ്ടോട്ടി സ്വദേശി ഖത്തറിൽ വഹനാപകടത്തിൽ മരിച്ചു. പുളിക്കൽ കോന്തേടൻ അലി (50) ആണ് വ്യാഴാഴ്ച പുലർച്ചെ സൈലിയ അൽ മജ്ദ് റോഡിലെ അപകടത്തിൽ മരിച്ചത്.ഐ.സി.എഫ് ഉംസലാല്‍ സെക്ടകര്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു [www.malabarflash.com]
ഇദ്ദേഹം ഓടിച്ച ട്രക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു. പരേതനായ കോന്തേടൻ ഹസൻ കുട്ടി പിതാവും ഖദീജ മാതാവുമാണ്.
ഭാര്യമാർ: ആയിഷ, മൈമുന. മക്കൾ: ഹഫ്സത്ത്, ആഷിർ, ആരിഫ്, അഷ്ഫാക്, ലിയ ഫരീഹ, ഫാത്തിമ ഫർഹ, ഹഷ്മിൽ, ഹമദ്, ഹന്ന.
ഭാര്യമാർ: ആയിഷ, മൈമുന. മക്കൾ: ഹഫ്സത്ത്, ആഷിർ, ആരിഫ്, അഷ്ഫാക്, ലിയ ഫരീഹ, ഫാത്തിമ ഫർഹ, ഹഷ്മിൽ, ഹമദ്, ഹന്ന.
സഹോദരങ്ങൾ: നാസർ, ഷരീഫ്, പരേതയായ ഫാത്തിമ, ആയിഷ, സാബിറ, ഹബീബ.
ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖത്തറിൽ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Post a Comment