NEWS UPDATE

6/recent/ticker-posts

'തിരഞ്ഞെടുപ്പ് കര്‍ണാടകയിൽ, ഞാന്‍ കേരളത്തിലെ നേതാവാണ്'; ബിജെപിയുടെ പരാജയത്തില്‍ പ്രതികരിക്കാതെ വി മുരളീധരന്‍


തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തില്‍ പ്രതികരിക്കാതെ കേന്ദ്രമന്ത്രി വി മുരളീധരന്‍. തിരഞ്ഞെടുപ്പ് കര്‍ണാടകത്തിലാണെന്നും താന്‍ കേരളത്തിലെ നേതാവാണെന്നും മുരളീധരന്‍ പറഞ്ഞു.[www.malabarflash.com]


തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കര്‍ണാടകത്തിലെ നേതാക്കള്‍ ആവശ്യമായ വിലയിരുത്തല്‍ നടത്തി കാര്യങ്ങള്‍ പറയും.ബിജെപി തിരഞ്ഞെടുപ്പില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും ജനങ്ങളള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും വി മുരളീധരന്‍ പറഞ്ഞു.

'തിരഞ്ഞെടുപ്പ് നടന്നത് കര്‍ണാടകത്തിലാണ്. ഞാന്‍ കേരളത്തിലെ നേതാവാണ്. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കര്‍ണാടകത്തിലെ നേതാക്കള്‍ ആവശ്യമായ വിലയിരുത്തല്‍ നടത്തി കാര്യങ്ങള്‍ പറയും. കേന്ദ്രമന്ത്രി ആയതുകൊണ്ട് കാര്യമില്ല. വിദേശകാര്യ വകുപ്പാണ് ഞാന്‍ കൈകാര്യം ചെയ്യുന്നത്. അതിനെ കുറിച്ചാണെങ്കില്‍ സംസാരിക്കാം' മുരളീധരന്‍ പറഞ്ഞു. ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതോട് കൂടി ബിജെപി ഇല്ലാതാകില്ലെന്നും ബിജെപി ഇനിയും ജനങ്ങളോടൊപ്പം തന്നെയുണ്ടാകും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ ബിജെപി തോറ്റിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും തോറ്റ ബിജെപി പിന്നീട് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വലിയ വിജയം ലഭിച്ചു. അതില്‍ നിന്ന് സാമാന്യ ബുദ്ധിയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്താമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണം സംബന്ധിച്ച് ചോദ്യത്തിന് എല്ലാ തിരഞ്ഞെടുപ്പിലും എല്ലാ നേതാക്കളും അതത് സംസ്ഥാനങ്ങളില്‍ പോയി പ്രചാരണത്തില്‍ പങ്കെടുക്കാറുണ്ടെന്ന് മുരളീധരന്‍ മറുപടി നല്‍കി.

Post a Comment

0 Comments