Top News

കർണാടകയിൽ ഭരണംപിടിച്ച് കോൺഗ്രസ്; കൂപ്പുകുത്തി ബിജെപി

ബെംഗളൂരു: ഇരട്ട എന്‍ജിന്‍ സര്‍ക്കാരും മോദി മാജിക്കും ഏശിയില്ല. കന്നഡമണ്ണില്‍ 'കൈ' കൊണ്ട് 'താമര' പിഴുതെടുത്ത് കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഭരണം ഉറപ്പിച്ച് 137 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. കേവലഭൂരിപക്ഷത്തിനാവശ്യമായ 113 എന്ന മാന്ത്രികസംഖ്യയും പിന്നിട്ടാണ് കോണ്‍ഗ്രസ് കുതിപ്പ് തുടരുന്നത്. ബി.ജെ.പി. 62 സീറ്റുകളിലും ജെ.ഡി.എസ്. 21 സീറ്റുകളിലും മുന്നേറുന്നു.[www.malabarflash.com]

വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ കൃത്യമായ ലീഡ് നേടിയും പിന്നീടങ്ങോട്ട് നില മെച്ചപ്പെടുത്തിയുമായിരുന്നു കോണ്‍ഗ്രസിന്റെ മുന്നേറ്റം. അഭിമാനപോരാട്ടത്തില്‍ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം വന്‍ ഭൂരിപക്ഷത്തോടെ ജയം ഉറപ്പിച്ചതും പാര്‍ട്ടിയ്ക്ക് നേട്ടമായി. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മികച്ച ഭൂരിപക്ഷത്തിലാണ് ജയം ഉറപ്പിച്ചിരിക്കുന്നത്. 

അതേസമയം, ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാര്‍ പരാജയപ്പെട്ടു.

Post a Comment

Previous Post Next Post