Top News

കോളജ് വിദ്യാർഥിനി കടലിൽ മുങ്ങി മരിച്ചു

മംഗളൂരു: ഉള്ളാൾ സോമേശ്വരത്ത് കൂട്ടുകാരിക്കൊപ്പം കടൽ കാണാൻ എത്തിയ കോളജ് വിദ്യാർഥിനി പാറയിൽ നിന്ന് തെന്നി വീണ് മുങ്ങി മരിച്ചു. കർണാടക ബാഗൽകോട്ട് ജില്ലയിലെ ബദാമി തെഗ്ഗിയിലെ കാവേരിയാണ് മരിച്ചത്.[www.malabarflash.com]

മംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു കാവേരി. അടുത്തിടെയായിരുന്നു കാവേരിയുടെ ജന്മദിനം. കടൽത്തീരത്തെ പാറയിൽ ഇരിക്കുന്നതിനിടെ കാവേരി തെന്നി കടലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു.

കോസ്റ്റ് ഗാർഡിൽ നിന്നുള്ള മോഹൻ ചന്ദ്ര, പ്രദേശത്തെ മീൻ തൊഴിലാളികളായ യോഗീഷ്, പ്രവീൺ, സോമേശ്വര ക്ഷേത്രത്തിലെ ജീവനക്കാരനായ വിനായക്, സമീപത്തുണ്ടായിരുന്നവർ എന്നിവർ ഉടൻ ശ്രമിച്ചിട്ടും കാവേരിയെ രക്ഷിക്കാനായില്ല. കരയിലെത്തിച്ചപ്പോഴും മരണപ്പെട്ടിരുന്നു. മംഗളൂരു ഉർവ സ്റ്റോർ പരിസരത്ത് കൂലിവേല ചെയ്യുന്നവരാണ്

Post a Comment

Previous Post Next Post