പാലക്കുന്ന്: അംബിക ആർട്സ് കോളേജ് നാൽപ്പതാം വാർഷികത്തിന്റെ ഭാഗമായി അംബിക കോളേജ് ഓൾഡ് സ്റ്റുഡന്റസ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ പൂർവ അധ്യാപക വിദ്യാർത്ഥി മെഗാ കുടുംബ സംഗമം സംഘടിപ്പിച്ചു.[www.malabarflash.com]
മുൻ പ്രിൻസിപ്പൽ സി. സുബ്രയയും പൂർവ അധ്യാപകരും ചേർന്ന് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സീരിയൽ താരം സിനി വര്ഗീസ് മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി ചെയർമാനും പാലക്കുന്നു ശ്രീ ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി ചെയർമാനുമായ പി. വി. രാജേന്ദ്രൻ അധ്യക്ഷനായി.
തുടർന്നു നടന്ന ഗുരു വന്ദനം ചടങ്ങിൽ അധ്യാപകരെ ആദരിയ്ക്കുകയും വൃക്ഷ തൈകൾ നൽകുകയും ചെയ്തു. വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.
Post a Comment