NEWS UPDATE

6/recent/ticker-posts

കാസറകോട് ജില്ലയിലെ ഹജ്ജ് തീർത്ഥാടകർക്ക് വാക്സിനേഷൻ 18 മുതൽ

കാസറകോട്: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് കാസറകോട് ജില്ലയിൽ നിന്ന് പോകുന്ന തീർത്ഥാടകർക്കുള്ള വാക്സിനേഷൻ 18, 19, 20 തീയ്യതികളിൽ നടക്കും.[www.malabarflash.com] 

കാഞ്ഞങ്ങാട് മേഖലയിലെ തീർത്ഥാടകർക്കുള്ള കുത്തിവെപ്പ് 18 ന് വ്യാഴാഴ്ച കാഞ്ഞങ്ങാട് പുതിയകോട്ട മദ്രസ്സാ ഹാളിലും, തൃക്കരിപ്പൂർ മണ്ഡലത്തിലുള്ളവർക്ക് 19 ന് വെള്ളിയാഴ്ച തങ്കയം താലൂക്ക് ആശുപത്രിയിലും, 20 ന് ശനിയാഴ്ച കാസറകോട് മേഖലയിലുള്ളവർക്ക് തളങ്കര മാലിക്ക്‌ദീനാർ ഇസ്ലാമിക്ക് അക്കാദമിയിലും മഞ്ചേശ്വരം മണ്ഡലത്തിലുള്ളവർക്ക് മംഗൽപാടി താലൂക്ക് ആശുപത്രിയിലും വെച്ചും വാക്സിനേഷൻ നൽകും. 

തീർത്ഥാടകർ അതാത് മേഖലയിലെ കുത്തിവെപ്പ് കേന്ദ്രത്തിൽ രാവിലെ 9 മണിക്ക് മുമ്പ് ഹാജരാകണം. കവർ നമ്പർ, പാസ്പോർട്ട് കോപ്പി, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ രേഖകൾ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ കൈവശമുണ്ടാകണം. കൂടുതൽ വിവരങ്ങൾക്ക് തങ്ങളുടെ മേഖലയിലെ ഹജ്ജ് ട്രെയിനര്മാരുമായി ബന്ധപ്പെടണം.

Post a Comment

0 Comments