NEWS UPDATE

6/recent/ticker-posts

എട്ടികുളത്ത് താജുൽ ഉലമ അറബിക് കോളേജ് ആരംഭിച്ചു

കണ്ണൂർ: താജുൽ ഉലമ സയ്യിദ് അബ്ദുൽ റഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങൾ അന്ത്യ വിശ്രമം കൊള്ളുന്ന എട്ടിക്കുളം താജുൽ ഉലമാ നഗറിൽ ആരംഭിക്കുന്ന ശരിഅത്ത് കോളേജിന്റെ ക്ലാസ് ആരംഭം സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ നിർവഹിച്ചു. താജുൽ ഉലമ എജുക്കേഷൻ സെന്റർ വൈസ് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചി തങ്ങൾ അൽ ബുഖാരി അധ്യക്ഷത വഹിച്ചു.[www.malabarflash.com] 

സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങൾ ആദൂർ പ്രാരംഭ പ്രാർത്ഥന നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്‌ലിയാർ മണിക്കോത്ത്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇസ്മായിൽ ഹാദി പാനൂര്, സയ്യിദ് ഹൈദ്രോസ് തങ്ങൾ, സയ്യിദ് ജുനൈദുൽ ബുഖാരി മാട്ടൂൽ, സയ്യിദ് അബ്ദുൽ റഹ്മാൻ സാദത്ത് തങ്ങൾ, സയ്യിദ് ഷാഫി തങ്ങൾ വളപട്ടണം, സയ്യിദ് ആമിർ തങ്ങൾ, അബ്ദുൽ ഹകീം സഅദി തളിപ്പറമ്പ, ആലിക്കുഞ്ഞി ദാരിമി കണ്ണൂർ, അബ്ദുൽ ഖാദർ മദനി കൽത്തറ കെ പി ഹുസൈൻ സഅദി കെ സി റോഡ്, ഹനീഫ ഹാജി ഉള്ളാൾ, അബ്ദുല്ല കുട്ടി ബാഖവി, മുഹയ്ദീൻ സഖാഫി മുട്ടിൽ, അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി, അബ്ദുൽ റഷീദ് നരിക്കോട്, നിസാം ഉള്ളാൾ,സിദ്ദീഖ് മോൺടുഗോളി, ഖാലിദ് ഹാജി മുടിപ്പു, മുഹമ്മദ് മദനി ശാമണിഗെ, യൂസഫ് ഹാജി പെരുമ്പ, മുസ്തഫ ഹാജി പാലക്കോട്, ഹാരിസ് ഹാജി മാട്ടൂൽ, എം ടി പി ഇസ്മായിൽ എട്ടിക്കുളം, കരീം ഹാജി കൈതപ്പാടം, ആസാദ് ഹാജി, റിയാസ് മണക്കാടൻ, എസ് പി നാസിം ഹാജി, അമീൻ ലത്തീഫി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറഞ്ഞു

Post a Comment

0 Comments