NEWS UPDATE

6/recent/ticker-posts

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവം കലവറ നിറച്ചു; വെളളിയാഴ്ച്ച കൊടിയേറ്റം

ഉദുമ: ഏപ്രില്‍ 18 വരെ ബ്രഹ്‌മശ്രീ ഉച്ചില്ലത്ത് കെ യു പത്മനാഭ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ആറാട്ട് മഹോല്‍സവത്തിന് സമാരംഭം കുറിച്ച് വ്യാഴാഴ്ച്ച രാവിലെ കലവറ നിറച്ചു.[www.malabarflash.com]

ക്ഷേത്ര മാതൃസമിതി, കുണ്ടില്‍ ഫ്രണ്ട്സ് തെക്കേക്കര എന്നിവരുടെ നേതൃത്വത്തില്‍ മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കലവറ ദ്രവ്യങ്ങളുമായി ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് ക്ഷേത്ര മാതൃസംഘത്തിന്റെ വിഷ്ണു സഹസ്രനാമ പാരായണവും, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കരിപ്പോടി പ്രദേശിക മാതൃസമിതി നേതൃത്വത്തില്‍ കൈകൊട്ടിക്കളിയും തെക്കേക്കര പ്രാദേശിക മാതൃസമിതി നേതൃത്വത്തില്‍ തിരുവാതിരയും നടന്നു. 

14ന് വെളളിയാഴ്ച്ച ഉച്ചയ്ക്ക് 12.05ന് കൊടിയേറും. അന്നദാനത്തിനു ശേഷം വൈകുന്നേരം 6.30 മുതല്‍ തായമ്പക, അത്താഴ പൂജ, ശ്രീ ഭൂതബലി ഉല്‍സവം. 
15 ന് പുലര്‍ച്ചെ 3.50 മുതല്‍ വിഷുക്കണി. 5 ന് ജെ. പുഞ്ചക്കാടനും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരി. വൈകുന്നേരം 3.30 ന് പാലക്കുന്നമ്മ വനിതാ പരായണ സംഘത്തിന്റെ വിഷ്ണു സഹസ്രനാമാര്‍ച്ചന. 5.30 മുതല്‍ കാഴ്ചാശീവേലി. ചെണ്ടമേളം, തിടമ്പ് നൃത്തം, ദീപാരാധന. 

16 ന് നടുവിളക്ക് നിറമാല ഉല്‍സവം. രാവിലെ 11 ന് പൂബാണം വനിതാ സംഘം പൊടിപ്പളം അവതരിപ്പിക്കുന്ന കോല്‍ക്കളി, ഉച്ചയ്ക്ക് അന്നദാനം. 7.30 ന് ചുറ്റുവിളക്ക് രാത്രി 8 ന് നിറമാല, തിടമ്പ് നൃത്തം. 9.30 ന് നൃത്തനൃത്ത്യങ്ങള്‍. 
17 ന് പള്ളിവേട്ട ഉല്‍സവ ദിവസം രാവിലെ 11 ന് ബേക്കല്‍ തല്ലാണി ശ്രീ ഗണേശ ശാരദ മഹിളാ സംഘത്തിന്റെ ഭജനാവതരണം. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം 4 ന് തിരുവാതിര. വൈകുന്നേരം 6 ന് പള്ളിവേട്ടക്കുള്ള പുറപ്പാട്. 

ഏപ്രില്‍ 18 ന് രാവിലെ 8 ന് നടതുറക്കല്‍. 11 ന് പാലക്കുന്ന് കഴകം ഭഗവതീ ക്ഷേത്രം സംഘം അവതരിപ്പിക്കുന്ന പൂരക്കളി. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം 4 ന് ആറാട്ട് എഴുന്നള്ളത്ത്. 4.30 ന് കൃഷ്ണ എ.കെ, അമൃത കൃഷ്ണ സഹോദരികള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത കച്ചേരി. 6 ന് ആറാട്ട്. 7 ന് വസന്തമണ്ഡപത്തില്‍ പൂജ, ഭജന, തിടമ്പ് നൃത്തം. 8.30 ന് കൊടിയിറക്കം.

വിഷു ഒഴികെ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനമുണ്ടായിരിക്കും. ആറാട്ട് ഉത്സവ നാളുകളില്‍ തുലാഭാര സമര്‍പ്പണം നടത്താവുന്നത്. ആറാട്ട് ദിവസം ഇത് 9 മുതല്‍ ഒരു മണി വരെ മാത്രമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments