Top News

പാലക്കുന്ന് ചാരിറ്റബിൾ ട്രസ്റ്റ് റാങ്ക് നേതാക്കളെ അനുമോദിച്ചു

പാലക്കുന്ന്: നിർദ്ധനരായ രോഗികൾക്ക് സാന്ത്വനമായി പാലക്കുന്നിൽ പ്രവർത്തിക്കുന്ന പാലക്കുന്ന് ചാരിറ്റബിൾ ട്രസ്റ്റ് റാങ്ക് ജേതാക്കളെ അനുമോദിച്ചു.[www.malabarflash.com]


ട്രസ്റ്റിന്റെ പത്താം വാർഷിക ജനറൽ ബോഡി യോഗത്തിൽ, ഗേറ്റ് പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ ഒന്നാം റാങ്ക് നേടിയ കണ്ണംകുളത്തെ കെ.ഐശ്വര്യയേയും മംഗളൂർ യൂണിവേഴ്സിറ്റി എംകോം (എച്ച്ആർഡി) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഉദയമംഗലത്തെ ബി. ഹരിതയേയുമാണ് അനുമോദിച്ചത്. 

കാഞ്ഞങ്ങാട് ഡിവൈ. എസ്. പി പി.ബാലകൃഷ്ണൻ നായർ , സെപ്ഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പി. ഡോ.വി.ബാലക്യഷ്ണൻ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. ചെയർമാൻ ജയാനന്ദൻ പാലക്കുന്ന് അദ്ധ്യക്ഷനായി. കൺവീനർ അശോക് കുതിരക്കോട് , ശാന്ത പാലക്കിൽ ,ട്രഷറർ ദേവദാസ് ബേക്കൽ എന്നിവർ സംസാരിച്ചു. സ്ഥാപക ട്രസ്റ്റ് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു .

Post a Comment

Previous Post Next Post