Top News

വനിത സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവിന് ക്രൂരമർ​ദ്ദനം; ഒളിവിൽ പോയ അയൽവാസി തിരിച്ചെത്തി, പിന്നാലെ അറസ്റ്റ്

കോഴിക്കോട്: നാദാപുരം പേരോട് വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരോട് സ്വദേശിയും യുവതിയുടെ അയൽവാസിയുമായ നീർക്കരിമ്പിൽ മൂസയെയാണ് (36) നാദാപുരം സിഐയും സംഘവും അറസ്റ്റ് ചെയ്തത്.[www.malabarflash.com]


സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ വീട്ടിലെത്തിയ വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തിൽ സിഐ ഇ വി ഫായിസ് അലി, എസ്ഐ എസ് ശ്രീജിത്ത് എന്നിവരും വനിത പൊലീസും അടങ്ങുന്ന സംഘവും മൂസയുടെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.

വാതിൽ തുറക്കാതെ മൂസ പോലീസിനെതിരെ തട്ടിക്കയറി. ഇതോടെ കൂടുതൽ പോലീസ് എത്തി വാതിൽ തകർത്ത് അകത്ത് കയറിയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത മൂസയെ അക്രമത്തിനിരയായ യുവാവിന്റെ വനിതാ സുഹൃത്ത് തിരിച്ചറിയുകയും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Post a Comment

Previous Post Next Post