ഇടുക്കി: കൊന്നപ്പൂ പറിക്കുന്നതിനിടെ ഗൃഹനാഥൻ മരത്തിൽ നിന്ന് വീണ് മരിച്ചു. രാജകുമാരി സ്വദേശി കരിമ്പിൻ കാലയിൽ എൽദോസ് ഐപ്പ് ആണ് മരത്തിൽ നിന്ന് വീണ് മരിച്ചത്.[www.malabarflash.com]
വെളളിയാഴ്ച വൈകിട്ട് ആണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം കുംഭപാറ ഭാഗത്ത് കണിക്കൊന്ന പറിക്കാൻ എത്തിയതായിരുന്നു എൽദോസ്. പൂ പറിക്കുന്നതിനിടെ മരച്ചില്ല ഒടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ ഷിജി, മക്കൾ: പ്രയോണ, ബേസിൽ
0 Comments