Top News

വന്‍ തുകയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ മോഷ്ടിച്ചു; യുഎഇയില്‍ പ്രവാസി യുവതിക്ക് തടവും പിഴയും

അബുദാബി: കോസ്മെറ്റിക് ക്ലിനിക്കില്‍ നിന്നും വന്‍ തുകയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ മോഷ്ടിച്ച കേസില്‍ ജീവനക്കാരിയായ പ്രവാസി യുവതിക്ക് തടവും പിഴയും വിധിച്ച് യുഎഇ കോടതി. മൂന്നുമാസം തടവും മോഷ്ടിച്ച സാധനങ്ങളുടെ തുക പിഴയായി തിരിച്ചു നല്‍കാനുമാണ് കോടതി വിധിച്ചത്.[www.malabarflash.com]

ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ യുവതിയെ യുഎഇയില്‍ നിന്നും നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജോലിചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും വന്‍ തുകയുടെ ബോട്ടോക്സ് ഇഞ്ചക്ഷനുകള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കളാണ് മുപ്പത്തിനാലുകാരിയായ യുവതി മോഷ്ടിച്ചത്.

ക്ലിനിക്കില്‍ നിന്നും 21,000 ദിര്‍ഹം വിലവരുന്ന ബോട്ടോക്സ് ഇഞ്ചക്ഷനുകള്‍ കാണാതായതിനെ തുടര്‍ന്നാണ് ഉടമ പരാതി നല്‍കിയത്. സംഭവത്തില്‍ സ്ഥാപനത്തില്‍ റിസപ്ഷനിസ്റ്റായ പ്രവാസി യുവതിയെ സംശയിക്കുന്നതായി ക്ലിനിക്കിലെ സര്‍ജന്‍ സൂചിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് മോഷണത്തിന്റെ ചുരുളഴിയുന്നത്. 

ബോട്ടോക്സ് ഇഞ്ചക്ഷനുകള്‍ ക്ലിനിക്കിന് പുറത്തുവെച്ച് നല്‍കാമോയെന്ന് യുവതി ചോദിച്ചിരുന്നതായാണ് സര്‍ജന്‍ സൂചന നൽകിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും യുവതി മോഷണം നടത്തുന്നത് കണ്ടെത്തുകയും ചെയ്തു. പരാതിക്കാരന്‍ മുഴുവന്‍ തെളിവുകളും പോലീസിനു കൈമാറുകയിരുന്നു.

Post a Comment

Previous Post Next Post