Top News

പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ ദുരൂഹ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി

പളളിക്കര: പൂച്ചക്കാട്ടെ ഗള്‍ഫ് വ്യവസായ ിഎംസി അബ്ദുല്‍ ഗഫൂറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി. വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ പോസ്റ്റ് മോര്‍ട്ടം തുടങ്ങിയത്. പൂച്ചക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലെ ഖബറിടം കുഴിച്ച് മൃതദേഹം പുറത്തെടുക്കുന്ന നടപടി 10 മണിയോടെ തന്നെ തുടങ്ങിയിരുന്നു. തുടര്‍ന്നായിരുന്നു പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തത്.[www.malabarflash.com]


കാഞ്ഞങ്ങാട് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ യുപി വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ തയ്യാറാക്കിയ ടെന്റില്‍ വെച്ചാണ് പോസ്റ്റ് മോര്‍ട്ടം നടക്കുന്നത്. പോലീസിന്റെ അപേക്ഷയില്‍ ആര്‍ ഡി ഒ പോസ്റ്റ് മോര്‍ട്ടത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
മരണത്തില്‍ ദൂരുഹതയുണ്ടെന്ന മകന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തതോടെയാണ് ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ടം നടത്തുന്നത്.

പളളിക്ക് പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്മയിലെ എംസി അബ്ദുല്‍ ഗഫൂറിന്റെ (55) മരണത്തിലാണ് ദുരൂഹത ഉയര്‍ന്നത്.

കഴിഞ്ഞ ഏപ്രില്‍ 13 ന് വൈകീട്ട് 5.30നും 14ന് പുലര്‍ചെ അഞ്ചു മണിക്കുമിടയിലാണ് ഗഫൂറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗഫൂറിന്റെ മരണസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്ന് കരുതി മൃതദേഹം ഖബറടക്കുകയും ചെയ്തിരുന്നു.

പിന്നീട് വീട്ടിലുണ്ടായിരുന്ന 612 പവന്‍ സ്വര്‍ണം നഷ്ടമായെന്ന് ബന്ധുക്കള്‍ കണ്ടെത്തിയതോടെയാണ് മരണത്തില്‍ ദുരൂഹത ഉയര്‍ന്നത്. മകന്‍ അഹമ്മദ് മുസമ്മിലാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിലൂടെ മരണകാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുല്‍ ഗഫൂറിന്റെ കുടുംബം. ഇതിനിടിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പു കേസില്‍ ആരോപണ വിധേയയായ ഉദുമ മാങ്ങാട്ടെ വ്യാജ മന്ത്രവാദിനിക്കെതിരെയും പോലീസ് അന്വേഷണം നടക്കുന്നുണ്ട്

Post a Comment

Previous Post Next Post