NEWS UPDATE

6/recent/ticker-posts

കളനാട്ടെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവറും മരണപ്പെട്ടു

ഉദുമ: കഴിഞ്ഞ ദിവസം കളനാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറും മരണപ്പെട്ടു. ബേക്കൽ മൗവ്വൽ റഹ്മത്ത് നഗറിലെ സിറാജ്(50)ആണ് ഇന്ന് പുലർച്ചയോടെ മരിച്ചത്.[www.malabarflash.com]


ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കളനാട് ജുമാ മസ്ജിദിന് സമീപമാണ് അപകടം.സിറാജ് ഓടിച്ചിരുന്ന കെഎല്‍ 60 യു 0187 നമ്പര്‍ ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിചായിരുന്നു അപകടം. മൗവ്വല്‍ റഹ്മത്ത് നഗറിലെ ആമിന മന്‍സിലില്‍ റുഖ്സാന (53) സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. മകന്‍ മുഹമ്മദ് റസൂല്‍ (28) ചികിത്സയിലാണ്.

ബേക്കല്‍ മൗവ്വലില്‍ നിന്നും കാസര്‍കോട്ടെ കണ്ണാശുപത്രിയിലേക്ക് റുഖ്സാനയെ കാണിക്കാന്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

സിറാജിന്റെ ഭാര്യ. ഷമീനാ മലാംകുന്ന്. ഏക മകൾ സാദിയ, മരുമകൻ ജുനൈദ്. സഹോദരങ്ങൾ: നിസാമുദ്ദീൻ, നജ്മുന്നിസ, ശറഫുദ്ധീൻ.

Post a Comment

0 Comments