Top News

ചെടിക്കമ്പ് മുറിച്ചെന്ന് പറഞ്ഞ് വൃദ്ധയ്ക്ക് മരുമകളുടെ മർദ്ദനം; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ചെടിക്കൊമ്പ് മുറിച്ചെന്ന് പറഞ്ഞ് വൃദ്ധയ്ക്ക് മരുമകളുടെ മർദ്ദനം. വിഴിഞ്ഞം തെരുവിൽ കൃഷ്ണമ്മയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഇളയ മകന്റെ ഭാര്യ വിഴിഞ്ഞം തെരുവ് പുതുവൽ വീട്ടിൽ സന്ധ്യ(41)ക്കെതിരെ കേസ് എടുത്തു.[www.malabarflash.com]

മൂത്ത മകൻ വിജയമൂർത്തിയുടെ പരാതിയിലാണ് സന്ധ്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മുയലിന് തീറ്റയായി ചെടിക്കമ്പ് നൽകിയെന്ന പേരിൽ വൃദ്ധയെ മർദ്ദിക്കുകയായിരുന്നു. വീട്ടു മുറ്റത്ത് വെച്ചും പിന്നീട് വീടിനുളളിൽവെച്ചും മർദ്ദിച്ചുവെന്ന് ബന്ധുക്കൾ പറഞ്ഞു. 

മർദ്ദിക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. മുമ്പും വയോധികയെ ഇവർ മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. പോലീസ് വീട്ടിലെത്തി വൃദ്ധയുടെ മൊഴിയെടുത്തു.

Post a Comment

Previous Post Next Post