ഉദുമ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. മകനും ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ബേക്കല്‍ മൗവ്വല്‍ റഹ്മത്ത് നഗറിലെ ആമിന മന്‍സിലില്‍ റുഖ്സാന (53) ആണ് മരിച്ചത്. മകന്‍ മുഹമ്മദ് റസൂല്‍ (28), ഓടോറിക്ഷ ഡ്രൈവര്‍ മൗവ്വലിലെ സിറാജുദ്ദീന്‍ (55) എന്നിവരെ ഗുരുതരമായ പരുക്കുകളോടെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കളനാട് ജുമാ മസ്ജിദിന് സമീപമാണ് അപകടം. ബേക്കല്‍ മൗവ്വലില്‍ നിന്നും കാസര്‍കോട്ടെ കണ്ണാശുപത്രിയിലേക്ക് റുഖ്സാനയെ കാണിക്കാന്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കെഎല്‍ 60 യു 0187 നമ്പര്‍ ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്.

ഗുരുതരമായി പരുക്കേറ്റ റുഖ്സാനയെ ഉദുമയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന ശെയ്ഖ് റജബ് അലിയാണ് റുഖ്സാനയുടെ ഭര്‍ത്താവ്. മറ്റുമക്കള്‍: റൂഹി റജബ് അലി, റസിയ. മേല്‍പറമ്പ് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Post a Comment