കാസറകോട്: പെരുന്നാൾ ആഘോഷത്തിന് വേണ്ടി കുടുബത്തിനും മക്കൾക്കും പുത്തനുടുപ്പുകൾ വാങ്ങുമ്പോൾ സ്വന്തം കാര്യം മറന്നു പോവുന്ന പാവപ്പെട്ട അമ്പതോളം ഗൃഹനാഥൻമാർക്ക് ആസ്ക്ക് ആലംപാടിയുടെ പെരുന്നാൾ ഉടുപ്പ്.[www.malabarflash.com]
പെരുന്നാൾ ഉടുപ്പ് വിതരണത്തിന്റെ ഉത്‌ഘാടനം ആസ്ക് ആലംപാടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുസ്‌തഫ എരിയപ്പാടി, ആസ്ക്ക് ആലംപാടി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കൈസറിന് നൽകി നിർവഹിച്ചു.
പരിപാടിയിൽ ആസ്ക് ഭാരവാഹികളും, മെമ്പർമാരും സംബന്ധിച്ചു. പെരുന്നാൾ ഉടുപ്പുകൾ അർഹതപെട്ട വരുടെ വീടുകളിലേക്ക് ആസ്ക്ക് ആലംപാടിയുടെ പ്രവർത്തകർ എത്തിച്ചു നൽകി.
Post a Comment