Top News

ദുബൈയില്‍ അന്തരിച്ച എരോല്‍ അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ മയ്യിത്ത് ഖബറടക്കി

ദേളി: വെള്ളിയാഴ്‌ച ദുബൈയിൽ വെച്ച് അന്തരിച്ച കേരള മുസ്ലിം ജമാഅത്ത് ഏടച്ചാക്കൈ യൂണിറ്റ് പ്രസിഡന്റും ദേളി ജാമിഅ സഅദിയ്യയുടെ ദീര്‍ഘ കാല ഓര്‍ഗസൈസറുമായിരുന്ന എരോല്‍ അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ ജനാസ എടച്ചാക്കൈ ജമാഅത്ത് പള്ളിയില്‍ ഖബറടക്കി.[www.malabarflash.com]

തിങ്കളാഴ്ച രാവിലെ മംഗളൂരു വിമാനത്താവളം വഴി നാട്ടിലെത്തിച്  സഅദിയ്യയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് നേതൃത്വം നല്‍കി. 

ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, കരീം സഅദി ഏണിയാടി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ബഷീര്‍ പുളിക്കൂര്‍, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, കന്തല്‍ സൂപി മദനി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി, മൊയ്തീന്‍ കുഞ്ഞി കളനാട്, നാസര്‍ ബന്താട്, അലി പൂച്ചക്കാട്, കണ്ണങ്കുളം മുഹമ്മദ്കുഞ്ഞി ഹാജി, ഖലീല്‍ മാക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

എടച്ചാക്കൈ ജമാഅത്ത് പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ഖാളി മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, യൂസുഫ് മദനി ചെറുവത്തൂര്‍, ശരീഫ് സഅദി മാവിലാടം, എ ബി അബ്ദുല്ല മാസ്റ്റര്‍, താജുദ്ദീന്‍ ഉദുമ, ജാബിര്‍ സഖാഫി, എം ടി പി ഇസ്മാഈല്‍ സഅദി, യൂസുഫ് സഖാഫി അബ്ദുല്ല കുന്നത്ത്, ഹാഫിള് ഇംറാന്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post