NEWS UPDATE

6/recent/ticker-posts

അമ്മയുടെ ആമസോൺ അക്കൗണ്ടിൽ നിന്ന് അഞ്ചു വയസുകാരി ഓർഡർ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങൾ

അമ്മയുടെ ഫോണിൽ കളിക്കുന്നതിനിടെ അഞ്ചു വയസുകാരി ആമസോണിൽ ഓർഡർ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങൾ. യു.എസിലെ മസാച്യുസെറ്റിലെ ലില വരിസസ്കോയാണ് അമ്മക്ക് പണികൊടുത്തത്.[www.malabarflash.com]


പുറത്തുപോയി വരുമ്പോൾ ഡ്രൈവിങ്ങിനിടെ അമ്മ കുട്ടിക്ക് ഫോൺ കൊടുത്തിരുന്നു. ഈ സമയമാണ് കുട്ടി അമ്മയുടെ ആമസോൺ അക്കൗണ്ടിൽ നിന്ന് കളിപ്പാട്ടങ്ങളും ഷൂവുകളുമായി ലക്ഷങ്ങളുടെ ഓർഡർ നൽകിയത്. 10 കളിപ്പാട്ടങ്ങളും 10 ജോഡി കൗഗേൾ ബൂട്ടുകളുമാണ് ഓർഡർ ചെയ്തത്.

ജീപ്പുകളും ബൈക്കുകളും ഉൾപ്പെടെയുള്ള കളിപ്പാട്ടങ്ങളുടെവില 2.61 ലക്ഷം രൂപയും ബൂട്ട് ഒന്നിന് 49,000 രൂപയും വിലവരുന്നതാണെന്ന് കുട്ടിയുടെ മാതാവ് ജെസിക്ക നൺസ് പറഞ്ഞു. ഓർഡർ ചെയ്ത വിവരം അറിയാൻ താൻ വൈകിപ്പോയെന്നും അതിനാൽ ചില ഓർഡറുകൾ മാത്രമേ റദ്ദാക്കാനായുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.

ആമസോൺ ഓർഡർ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് 10 കളിപ്പാട്ടങ്ങളും ഏഴ് സൈസിലുള്ള സ്ത്രീകളുടെ 10 ബൂട്ടുകളും ഓർഡർ ചെയ്തതായി കണ്ടത്. അതിൽ ബൂട്ടുകളുടെ ഓർഡർ റദ്ദാക്കാൻ സാധിച്ചു. പകുതി കളിപ്പാട്ടങ്ങളുടെ ഓർഡറും റദ്ദാക്കി. അഞ്ചെണ്ണം റദ്ദാക്കാൻ സാധിച്ചില്ല. അതിനു മുമ്പ് അവ അയച്ചുപോയിരുന്നു. യഥാർഥത്തിൽ ഈ കളിപ്പാട്ടങ്ങൾ തിരിച്ചയക്കാൻ സാധിക്കാത്തവയാണ്. എന്നാൽ താൻ പുലർച്ചെ രണ്ടു മണിക്ക് ആമസോണിന്റെ ഓഫീസിലെത്തി എന്തെങ്കിലും ചെയ്യണമെന്ന് കരഞ്ഞു​കൊണ്ട് അഭ്യർഥിച്ചുവെന്ന് ജെസിക്ക പറഞ്ഞു.

ഏതായാലും ഈ സംഭവത്തിൽ താൻ കുട്ടിയെ വഴക്കു പറഞ്ഞിട്ടില്ലെന്നും അവൾ നന്നായി പെരു​മാറുമ്പോൾ അവർക്ക് ഒരു ബൈക്ക് വീതം കളിപ്പാട്ടം നൽകാമെന്നാണ് താൻ അവ​ളോട് പറഞ്ഞതെന്നും ജസീക്ക കൂട്ടിച്ചേർത്തു.

Post a Comment

0 Comments